സോളാര്‍ കേസ്; ഉമ്മന്‍ചാണ്ടിക്കും തിരുവഞ്ചൂരുനും പിടിവീണു

തിരുവനന്തപുരം: സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ വിജിലന്‍സ് കേസെടുക്കാന്‍ തീരുമാനം.

സോളാർ കേസുമായി ബന്ധപ്പെട്ട ജൂഡീഷൽ കമ്മീഷൻ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ്  മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരേ വിജിലൻസ് കേസെടുക്കാൻ സർക്കാർ തീരുമാനിച്ചത്. കേസ് അന്വേഷിച്ച ജസ്റ്റീസ് ജി.ശിവരാജൻ കമ്മീഷന്‍റെ റിപ്പോർട്ട് പരിഗണിച്ച ശേഷം ഇന്ന് ചേർന്ന മന്ത്രിസഭായോഗമാണ് തീരുമാനമെടുത്തത്.

മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയെ രക്ഷിക്കാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ പോലീസിനെ ഉപയോഗിച്ച് ശ്രമിച്ചുവെന്ന കമ്മീഷൻ കണ്ടെത്തലിനെ തുടർന്ന് അദ്ദേഹത്തിനെതിരേ ക്രിമിനൽ കേസെടുക്കാനും തീരുമാനിച്ചിട്ടുണ്ട്. തിരുവഞ്ചൂർ അന്ന് ആഭ്യന്തരമന്ത്രിയായിരുന്നു. സോളാർ ഇടപാടുമായി ബന്ധപ്പെട്ട് ആരോപണം ഉയർന്ന കോൺഗ്രസ് നേതാക്കളായ തന്പാനൂർ രവി, മുൻ എംഎൽഎ ബെന്നി ബെഹനാൻ എന്നിവർക്കെതിരേയും ക്രിമിനൽ കേസെടുക്കും.

ഉമ്മൻ ചാണ്ടിയും അദ്ദേഹത്തിന്‍റെ ഉദ്യോഗസ്ഥരും സരിത എസ്. നായരിൽ നിന്നു നേരിട്ടു പണം കൈപ്പറ്റിയതായാണ് കമ്മീഷൻ കണ്ടെത്തിയിരിക്കുന്നത്. അഴിമതി നിരോധന നിയമം എഴ്, എട്ട്, ഒൻപത്, പതിമൂന്ന് വകുപ്പുകൾ പ്രകാരം ഉമ്മൻ ചാണ്ടിക്കെതിരെ കേസെടുക്കാമെന്ന് സർക്കാരിന് നിയമോപദേശം ലഭിച്ചു. അതിനാൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് കേസെടുത്ത് അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം