കാണാതായ മൂന്ന്‍ വയസുകാരിയെ സോഷ്യല്‍ മീഡിയ കണ്ടെത്തി

3
ഷാര്‍ജ : കാണാതായ  ബാലികയെ സോഷ്യല്‍ മീഡിയയുടെ സഹായത്തോടെ പോലിസ്‌ കണ്ടെത്തി. ഷാര്‍ജ പോലിസ്‌ ആണ് മാതാപിതാക്കളെ നഷ്ടപെട്ട മൂന്നുവയസുള്ള തുര്‍ക്കിഷ് ബാലികയ്ക്ക് രക്ഷിതാക്കളെ ട്വിറ്റര്‍ ,ഇന്‍സ്റ്റാഗ്രാം ,വാട്സ് ആപ്പ്‌ തുടങ്ങി സോഷ്യല്‍ മീഡിയകളുടെ സഹായത്തോടെ കണ്ടെത്തികൊടുത്തത് .
വഴിവക്കില്‍ ഒറ്റക്ക് ഇരുന്നു കരയുന്ന കുട്ടിയെ കണ്ട സ്വദേശികള്‍ പോലീസില്‍ വിവരം അറിയിക്കുകയും ഉടന്‍തന്നെ പോലിസ്‌ സ്ഥലത്ത് എത്തുകയുമായിരുന്നു . തുടര്‍ന്ന് കുഞ്ഞിനോട് മാതാപിതാക്കളെ പറ്റി തിരക്കുവാന്‍ ശ്രമിച്ചെങ്കിലും ആകെ ഭയന്ന കുട്ടി ഒന്നും പറഞ്ഞില്ല.  അല്‍ ബുഹായ്‌റ പോലിസ്‌ സ്റ്റേഷനില്‍ എത്തിച്ച കുട്ടിയെ അവിടെ സൂക്ഷിക്കുകയും .കുഞ്ഞുങ്ങളെ കാണാതായ പരാതികള്‍ ലഭിച്ചിട്ടുണ്ടോ എന്ന് പരിശോധിയ്‌ക്കുകയും ചെയ്തു .  അത്തരത്തില്‍ പരാതികള്‍ ഒന്നും ലഭിക്കാത്തതിനെ തുടര്‍ന്ന്  പോലിസ്‌ ഉദ്യോഗസ്ഥര്‍ കുട്ടിയുടെ ചിത്രം ട്വിറ്ററില്‍ പോസ്റ്റ്‌ ചെയ്യുകയും ഇന്‍സ്റ്റാഗ്രാം പോലുള്ള മീഡിയ വഴി കുട്ടിയുടെ ചിത്രം പ്രചരിപ്പിക്കുകയുമായിരുന്നു .കുട്ടിയുടെ രക്ഷിതാക്കളെ പരിചയമുള്ളവര്‍ ചിത്രം കാണുകയും അവരെ വിവരം അറിയിക്കുകയുമായിരുന്നു .തുടര്‍ന്ന് സ്റ്റേഷനില്‍ എത്തിയ മാതാപിതാക്കള്‍ കുട്ടിയെ ഏറ്റെടുക്കുകയായിരുന്നു .കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് കുഞ്ഞിനെ അല്‍ മജാസിന്റെ മുന്‍പിലുള്ള വാട്ടര്‍ ഫോണ്ടിന്റെ മുന്‍പില്‍ വെച്ച് കാണാതായതെന്ന് രക്ഷിതാക്കള്‍ പറയുന്നു .

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം