കാശ്മീരില്‍ മരിച്ച പെണ്‍കുട്ടിയുടെ പേര് പറഞ്ഞ് കേരളത്തില്‍ ചിലര്‍ ബോധപൂര്‍വം മതസംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് കോടിയേരി

തിരുവനന്തപുരം:  കാശ്മീരില്‍ മരിച്ച പെണ്‍കുട്ടിയുടെ പേര് പറഞ്ഞ് കേരളത്തില്‍ ചിലര്‍ ബോധപൂര്‍വം മതസംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് കോടിയേരി നവ മാധ്യമങ്ങളിലൂടെയുള്ള ഹര്‍ത്താല്‍ ആഹ്വാനങ്ങള്‍ നാട്ടില്‍ അരാജകത്വം സൃഷ്ടിക്കുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സംഘടനകളില്ലാത്ത സമരങ്ങള്‍ അംഗീകരിക്കാനാകില്ല .

കത്വ സംഭവത്തില്‍ കുറ്റവാളികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണം. ഇതിനായി എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്നും അദേഹം പറഞ്ഞു. എന്നാല്‍, ഇത്തരം പ്രശ്‌നങ്ങളുടെ പേരില്‍ ചിലര്‍ വര്‍ഗീയ ചേരിതിരിവിന് ശ്രമിക്കുന്നു.

ഇത്തരം സങ്കുചിത താല്‍പര്യങ്ങളില്‍ സിപിഎം സംഘടനകള്‍ പെട്ട് പോകരുതെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.കാശ്മീരില്‍  മരിച്ച പെണ്‍കുട്ടിയുടെ പേര് പറഞ്ഞ് കേരളത്തില്‍ ചിലര്‍ ബോധപൂര്‍വം മതസംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുകയാണ്.

ഇതിന്റെ ഭാഗമായിട്ടാണ് ഇന്ന് ഹര്‍ത്താല്‍ നടന്നതെന്നും കോടിയേരി പറഞ്ഞു.
കസ്റ്റഡി മരണങ്ങള്‍ സിപിഎം അംഗീകരിക്കില്ല. ഇത്തരക്കാര്‍ക്ക് കേരള പോലീസ് സേനയില്‍ സ്ഥാനമില്ലന്നും അദേഹം പറഞ്ഞു. അപ്രഖ്യാപിത ഹര്‍ത്താലുകളും സംഘര്‍ഷങ്ങളും അംഗീകരിക്കാന്‍ കഴിയില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വനും പ്രതികരിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം