പ്രമേഹരോഗികളിലെ ഉറക്കക്കുറവ് ജീവന് തന്നെ ഭീഷണിയായേക്കാം

sleepingമിക്ക ആളുകളുടെയും പ്രശ്നമാണ് ഉറക്കക്കുറവാണ്. പ്രമേഹരോഗികളിലെ ഉറക്കക്കുറവ് ജീവന് തന്നെ ഭീഷണിയായേക്കും. എന്നാല്‍ സാധാരണ പറയുന്നതുപോലെ എട്ടുമണിക്കൂര്‍ ഉറക്കം നിര്‍ബന്ധമില്ല. കാരണം ഓരോരുത്തരുടേയും ശാരീരിക അധ്വാനത്തിനനുസരിച്ചുള്ള ഉറക്കമാണ്‌ വേണ്ടത്‌. ശരീരപ്രകൃതി അനുസരിച്ച്‌ ഉറക്കത്തിന്റെ തോതിലും വ്യത്യാസം വരുന്നു. രാത്രി ഉറക്കം പ്രമേഹരോഗിക്ക്‌ ഒഴിവാക്കാനാവാത്തതാണ്‌.

ശരിയായ ഉറക്കം

എഴുതുകയോ, വായിക്കുകയോ, മറ്റ്‌ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്യുന്ന സമയത്ത്‌ ഉറക്കം വന്ന്‌ കണ്‍പോളകള്‍ അടയാന്‍ തുടങ്ങിയാല്‍ അപ്പോള്‍ തന്നെ ഉറങ്ങാന്‍ കിടക്കണം. പിറ്റേദിവസം എപ്പോഴാണ്‌ ഉറക്കം ഉണര്‍ന്നതെന്നും ശ്രദ്ധിക്കണം.

ഉന്മേഷത്തോടെയാണ്‌ ഉറങ്ങി ഉണരുന്നതെങ്കില്‍ ശരിയായ ഉറക്കമാണെന്ന്‌ കണക്കാക്കാം. അല്ലെങ്കില്‍ അരമണിക്കൂര്‍ കൂട്ടിയും കുറച്ചും പരീക്ഷിച്ച്‌ സുഖകരമായ നിദ്രയുടെ സമയം കണ്ടെത്താം.

ഉറക്കക്കുറവ്‌

ടെലിവിഷന്‍ കണ്ടുകൊണ്ടിരിക്കുക, രാത്രി ജോലികള്‍, വായന, എഴുത്ത്‌, ഉറക്കമിളപ്പിന്‌ കാരണമാകുന്ന മറ്റ്‌ സാഹചര്യങ്ങള്‍ എന്നിവയെല്ലാം ഉറക്കത്തിന്‌ വിഘാതം സൃഷ്‌ടിക്കും. ഇത്‌ പ്രമേഹരോഗിയുടെ ദിനങ്ങളെ ഉന്മേഷ രഹിതമാക്കും.

ഉച്ചയൂണിനുശേഷം കിടക്കാനുള്ള ആഗ്രഹം സ്വാഭാവികമാണ്‌. ശരീരത്തിനു വിശ്രമം നല്‍കാന്‍ അല്‌പം കിടക്കുന്നത്‌ നല്ലതാണ്‌.

എന്നാല്‍ പകല്‍സമയത്തെ ഗാഡമായ ഉറക്കം ശരീരത്തിനു ദോഷം ചെയ്യും. പ്രമേഹ രോഗികള്‍ രാത്രിയില്‍ ഉറക്കമിളച്ചാല്‍ പകല്‍ കുറച്ചുനേരം വിശ്രമം ആവശ്യമാണ്‌.

ശരിയായ ഉറക്കത്തിന്‌

1. കിടക്കുന്നതിന്‌ മുമ്പ്‌ ചെറു ചൂടുവെള്ളത്തില്‍ കുളിക്കുക.

2. മനസിനെ ശാന്തമാക്കാന്‍ കുറച്ചു സമയം ശാന്തമായിരുന്ന്‌ സാവധാനം ശ്വാസം എടുക്കുകയും പുറത്തേക്കു വിടുകയും ചെയ്യണം.

3. ദിവസത്തില്‍ അരമണിക്കൂറെങ്കിലും വ്യായാമത്തിന്‌ മാറ്റിവയ്‌ക്കണം.

4. വായന, മൃദുവായ സംഗീതം കേള്‍ക്കുക എന്നിവയും സുഖനിദ്ര പ്രദാനം ചെയ്യും.

5. പ്രമേഹ രോഗികളില്‍ കാണുന്ന മറ്റൊരു പ്രശ്‌നമാണ്‌ കൂര്‍ക്കംവലി. ഡോക്‌ടറുടെ സഹായത്തോടെ ഉറക്കക്കുറവിനും, കൂര്‍ക്കം വലിക്കും പരിഹാരം തേടുകയും ശരിയായ വിശ്രമത്തെക്കുറിച്ച്‌ ചോദിച്ചു മനസിലാക്കുകയും വേണം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം