കോഴിക്കോട് വടകരയില്‍ ട്രെയിന്‍ അട്ടിമറി ശ്രമം; ട്രാക്കില്‍ സ്കൂട്ടര്‍ കൊണ്ടുവച്ചു; ഒഴിവായത് വന്‍ ദുരന്തം

vadakaraവടകര : ഒഴിവായത് വന്‍ ദുരന്തം.വടകര റെയില്‍വേ ട്രാക്കില്‍ സ്കൂട്ടര്‍ കൊണ്ടുവച്ചു.  ബുധനാഴ്ച രാത്രി 11 മണിക്കായിരുന്നു സംഭവവം. ജനശദാബ്ദി എക്സ്പ്രസ്സ്‌ പോകുന്ന സമയത്താണ് സ്കൂട്ടര്‍ കൊണ്ടുവച്ചത്‌. ട്രെയിന്‍ സ്കൂട്ടര്‍ തട്ടി തെറിപ്പിച്ചു കടന്നുപോകുകയായിരുന്നു. ചോറോട് സ്വദേശിയുടെതാണ് ബൈക്ക് എന്ന് സൂചകള്‍ ഉണ്ട്. അതേസമയം സമയം ട്രെയിന്‍ അട്ടിമറിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് സ്കൂട്ടര്‍ കൊണ്ടുവച്ചതെന്ന് പോലീസ് പറഞ്ഞു. ട്രാക്കിനു സമീപത്തെ വീട്ടിലുണ്്ടായിരുന്ന ബൈക്കിനും അക്രമികൾ തീവച്ചിട്ടുണ്്ട്. സാമൂഹ്യവിരുദ്ധരാണ് ഇതിനു പിന്നിലെന്നു സംശയിക്കുന്നു. സംഭവത്തെ തുടര്‍ന്ന് രാത്രി അരമണിക്കൂറോളം ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം