ലോകമനസാക്ഷിയെ മുഴുവന്‍ കണ്ണീരിലാഴ്ത്തിയ അവന്‍ അയ്ലാന്‍ കുര്‍ദി

Boyലോകമനസാക്ഷിയെ മുഴുവന്‍ കണ്ണീരിലാഴ്ത്തിയ ഒരു ചിത്രം. പശ്ചിമേഷ്യന്‍ അഭയാര്‍ഥികളുടെ മുഴുവന്‍ ദുരന്തങ്ങളും തുറന്നുകാട്ടിയ ഒരു പിഞ്ചുശരീരം. തുര്‍ക്കിയുടെ തീരത്ത് അടിഞ്ഞ പിഞ്ചുകുഞ്ഞിന്റെ ഞെട്ടിക്കുന്ന ചിത്രങ്ങള്‍ മാധ്യമങ്ങളില്‍ നിറഞ്ഞപ്പോള്‍ ലോകം മുഴുവന്‍ അവനുവേണ്ടണ്്ടി ശബ്ദിച്ചു. ആ കുഞ്ഞ് ആരെന്ന് ലോകം മുഴുവന്‍ തിരഞ്ഞു. ആ അന്വേഷണങ്ങള്‍ക്ക് ഒടുവില്‍ ഉത്തരം ലഭിച്ചിരിക്കുന്നു. സിറിയയിലെ കൊബാനി സ്വദേശിയായ അയ്ലാന്‍ കുര്‍ദി എന്ന മൂന്നുവയസുകാരനാണ് ലോകത്തിന്റെ നൊമ്പരമായത്. ഐഎസ് ഭീകരരുടെ പിടിയിലായ കൊബാനി നഗരത്തില്‍നിന്നു യൂറോപ്പിലേക്ക് അഭയം തേടി പുറപ്പെട്ട കുടുംബത്തിലെ അംഗമായിരുന്നു അവന്‍. സഹോദരന്‍ അഞ്ചുവയസുള്ള ഗാലിബ്, പിതാവ് അബ്ദുള്ള, മാതാവ് റിഹാന്‍ എന്നിവരടങ്ങിയതായിരുന്നു അയ്ലാന്റെ കുടുംബം. മൂന്നുവയസിനിടയില്‍ യുദ്ധവും സ്ഫോടനങ്ങളും അവന്‍ മതിയാവോളം കണ്ടണ്്ടു. ഒടുവില്‍ സമാധാനത്തിന്റെ കര തേടിയുള്ള യാത്രയിലായിരുന്നു അയ്ലാനും കുടുംബവും. കാനഡയിലെ ഒരു ബന്ധു ഇവരെ അവിടേക്കു ക്ഷണിച്ചിരുന്നുവെങ്കിലും വീസ നിരസിച്ചതിനെ തുടര്‍ന്ന് പോകാനായില്ല. ഒടുവില്‍ ജീവിതപ്രതീക്ഷകളുമായി യൂറോപ്പിലേക്കു ബോട്ടുകയറാന്‍ തീരുമാനിച്ചു. നാടും വീടുമുപേക്ഷിച്ച് അയ്ലാനും കുടുംബവും തുര്‍ക്കിയിലാണ് ആദ്യമെത്തിയത്. തുടര്‍ന്ന് നൂറുകണക്കിനു മൈലുകള്‍ തുര്‍ക്കിയിലൂടെ സഞ്ചരിച്ച ശേഷം ആക്യാര്‍ലാര്‍ തുറമുഖത്തെത്തി. അവിടെനിന്ന് ഈജിയന്‍ കടലിലൂടെ ഗ്രീസിലെ കോസ് ദ്വീപിലേക്ക്. യൂറോപ്പിലേക്കു നേരിട്ടു കടക്കുക അത്ര എളുപ്പമല്ല. സുരക്ഷാ പരിശോധനകളും നിയമക്കുരുക്കുകളുമില്ലാതെ അവിടെയെത്താനുള്ള ഏകമാര്‍ഗം കടലാണ്. എന്നാല്‍ കടല്‍വഴി എത്തിയാലും അധികൃതരുടെ കണ്ണുവെട്ടിക്കാന്‍ പ്രയാസമാണ്. ഈ സാഹചര്യത്തില്‍ അനധികൃതമായി നുഴഞ്ഞുകയറാനുള്ള ഏറ്റവും അനുയോജ്യമായ സ്ഥലം കോസ് ദ്വീപാണ്. തുര്‍ക്കിയിലെ ബോദ്റുമില്‍ നിന്ന് കോസിലേക്ക് ദൂരം വളരെ കുറവാണ്. 13 മൈല്‍. ഇവിടെയെത്താനും നേരായ മാര്‍ഗങ്ങള്‍ നടപ്പില്ല. കള്ളക്കടത്തുകാരും മറ്റും ഉപയോഗിക്കുന്ന അനധികൃത ബോട്ട് ഏജന്‍സികള്‍ക്ക് തങ്ങളുടെ സ്വത്തുകള്‍ വരെ വിറ്റു പണം നല്കിയാണ് ഇവര്‍ കോസിലേക്ക് ബോട്ടുകയറുന്നത്. അവിടെയെത്താനാകുമെന്ന് refugee1ഒരു ഉറപ്പുമില്ല. പ്രക്ഷുബ്ധമായ കടല്‍, രോഗം, സുരക്ഷാ ഏജന്‍സികളുടെ ആക്രമണം.. എന്തും നേരിടേണ്ടണ്്ടിവന്നേക്കാം. അഭയാര്‍ഥിക്യാമ്പിലെത്തിയാലും അവിടെ സുഖകരമായ ജീവിതമാകില്ല ഉണ്ടണ്ടാകുന്നത്. അഞ്ചു കുട്ടികളടക്കം ഇരുപതോളം പേരാണ് ബോട്ടിലുണ്്ടായിരുന്നത്. പെട്ടെന്ന് പ്രക്ഷുബ്ധമായ മെഡിറ്ററേനിയന്‍ കടലില്‍ ബോട്ട് മുങ്ങി. 12 പേര്‍ മുങ്ങിമരിച്ചു. തുര്‍ക്കിയിലെ ബോദ്റുമിലെ അലി ഹോക്ക പോയിന്റ് തീരത്ത് മൃതദേഹങ്ങള്‍ വന്നടിഞ്ഞു. അയ്ലന്റെ മൃതദേഹവും തീരത്ത് അടിഞ്ഞു. അതേസമയം, അബ്ദുള്ള അപകടത്തില്‍ നിന്നു രക്ഷപെട്ടു. അയ്ലാന്റെ മൃതദേഹം പോലീസുകാര്‍ മാറ്റുന്നതിനു തൊട്ടുമുമ്പാണ് ഒരു വാര്‍ത്താ ഏജന്‍സിയുടെ ഫോട്ടോഗ്രാഫര്‍ കുട്ടിയുടെ ചിത്രം പകര്‍ത്തിയത്. ചുവന്ന ടീഷര്‍ട്ടും നീല നിക്കറും ധരിച്ച് മുഖം മണലിലാഴ്ന്ന് കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ചിത്രങ്ങള്‍ ട്വിറ്ററില്‍ വൈറലായതോടെ ലോകമെങ്ങുമുള്ള മാധ്യമങ്ങളില്‍ ചിത്രം പ്രത്യക്ഷപ്പെട്ടു. മാനവികത തീരത്തടിഞ്ഞു എന്നര്‍ഥം വരുന്ന #ഗശ്യശ്യമഢൌൃമിഹിമിെഹശസ എന്ന ഹാഷ്ടാഗിലാണ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്. ഇതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ അയ്ലാന് ആദരാഞ്ജലിയര്‍പ്പിച്ചുള്ള സോഷ്യല്‍ മീഡിയ കാംപയിനില്‍ പങ്കാളികളായി. സംഘര്‍ഷഭരിതമായ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്നും ദിവസേന ആയിരക്കണക്കിന് അഭയാര്‍ഥികളാണ് യൂറോപ്പിലേക്കു കടല്‍മാര്‍ഗം യാത്രതിരിക്കുന്നത്. എന്നാല്‍, പലപ്പോഴും ഇവര്‍ക്കു മരണത്തെ നേരിടേണ്്ടിവരുന്നു. ഈ വര്‍ഷം മാത്രം ഇത്തരത്തില്‍ ഏകദേശം 2,500 അഭയാര്‍ഥികളാണ് കടലില്‍ മരിച്ചുവീണത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം