ഷുഹൈബ് വധം;സർക്കാർ സമർപ്പിച്ച അപ്പീലിൽ ആറു മാസത്തിനകം തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി

ന്യൂസ്‌ ഡെസ്ക്

ന്യൂഡൽഹി: ഷുഹൈബ് വധക്കേസിൽ സി.ബി.ഐ അന്വേഷണത്തിനെതിര സർക്കാർ സമർപ്പിച്ച അപ്പീലിൽ ആറു മാസത്തിനകം തീരുമാനമെടുക്കണമെന്ന് ഹൈക്കോടതിയോട് സുപ്രീംകോടതി നിർദേശിച്ചു. ഇതിനെ തുടർന്ന് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ നൽകിയ ഹർജി ഷുഹൈബിന്റെ മാതാപിതാക്കൾ‌ പിൻവലിച്ചു.

സുപ്രീംകോടതി തീരുമാനം പ്രതീക്ഷ നൽകുന്നതാണെന്ന് ഷുഹൈബിന്റെ പിതാവ് സി.പി മുഹമ്മദ് പ്രതികരിച്ചു. വൈകിയാണെങ്കിലും നീതി ലഭിക്കുമെന്നാണ് പ്രതീക്ഷ. പൊലീസ് അന്വേഷണം കാര്യക്ഷമമല്ലന്നും സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുന്നതായും അദ്ദേഹം പറഞ്ഞു.

സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് ചൂണ്ടികാട്ടി കേരളസർക്കാർ സുപ്രീം കോടതിയിൽ സത്യവാങ് മൂലം ഫയൽ ചെയ്തിട്ടുണ്ട്. പ്രതികൾക്ക് പിണറായി വിജയൻ, പി. ജയരാജൻ എന്നിവരുമായി ബന്ധമില്ല എന്നും കൊലപാതകത്തിന് സി.പി.എം നേതാക്കൾ ഗൂഢാലോചന നടത്തി എന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നുമാണ് സർക്കാർ വാദം.

കഴിഞ്ഞ ഫെബ്രുവരി 12 നാണ് മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകനായ ഷുഹൈബ് കൊല്ലപ്പെടുന്നത്. അതിന് ഒരാഴച് മുമ്പ് തില്ലങ്കേരി കണ്ടേരിഞ്ഞാലില്‍ പ്രതികള്‍ ഗൂഢാലോചന നടത്തിയെന്നാണ് കേസ്. ആറു പ്രതികളും ഒളിവിലായിതിനാലാണ് ഇവരെ പിടികൂടാനാകാത്തത് എന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചിട്ടുണ്ട്. കേസില്‍ മെത്തം 17 പ്രതികളാണ് ഉള്ളത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം