ശുഹൈബ് വധം; സി..പി.ഐ (എം) പ്രവര്‍ത്തകരുടെ രാഷ്ട്രീയ വൈരാഗ്യമെന്ന് എഫ്.ഐ.ആര്‍

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് കണ്ണൂര്‍ എടയന്നൂര്‍ സ്വദേശി ശുഹൈബിന്റെ കൊലപാതകം സി.പി.ഐ.എം പ്രവര്‍ത്തകരുടെ രാഷ്ട്രീയ വൈരാഗ്യം മൂലമെന്ന് എഫ്.ഐ.ആര്‍.

കേസന്വേഷണത്തിന്റെ ഭാഗമായി 30 പേരെ മട്ടന്നൂര്‍ പൊലീസ് ചോദ്യം ചെയ്തു. എടയന്നൂര്‍ മേഖലയിലെ രാഷ്ട്രീയ തര്‍ക്കങ്ങളും സംഘര്‍ഷവുമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണു പൊലീസ് നിഗമനം.

സി.പി.ഐ.എം പ്രവര്‍ത്തകരെയും സി.ഐ.ടി.യു അംഗങ്ങളെയും കേസന്വേഷണത്തിന്റെ ഭാഗമായി പൊലീസ് ചോദ്യം ചെയ്തിട്ടുണ്ട്.
അതേസമയം, കൊലപാതകത്തില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ കലക്ടറേറ്റിനു മുന്‍പില്‍ ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി നടത്തുന്ന 24 മണിക്കൂര്‍ ഉപവാസ സമരം തുടരുകയാണ്.

നാടുഭരിക്കുന്ന പാര്‍ട്ടി ഇത്ര പൈശാചാകമായ ആക്രമണമാണ് നടത്തുന്നതെങ്കില്‍ ഇന്നാട്ടില്‍ ജനങ്ങള്‍ എങ്ങനെ ജീവിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു.

സര്‍ക്കാര്‍ എത്തിയതിന് പിന്നാലെ നടന്ന 21 ാമത്തെ കൊലയാണ് ഇത്. മനുഷ്യനെ വെട്ടിക്കൊല്ലുന്നതിന് എന്ത് ന്യായീകരിണമാണ് പറയാനുള്ളത്. ഇവര്‍ എന്ത് രാഷ്ട്രീയമാണ് ഇതിലൂടെ നടത്തുന്നത് എന്ന് രമേശ് ചെന്നിത്തല ചോദിച്ചു.

സി.പി.ഐ.എം ജില്ലാ നേതൃത്വത്തിന്റെ അറിവോടെയാണ് കൊലപാതകം നടന്നതെന്ന് വി.ഡി. സതീശനും കെ. സുധാകരനും ആരോപിച്ചു.

അയുധമെടുക്കുന്നവരോട് ആയുധമെടുക്കാതെ കോണ്‍ഗ്രസ് പോരാടുമെന്നു കെ. സുധാകരന്‍ പറഞ്ഞു. സഹിഷ്ണുത ദൗര്‍ബല്യമായി സി.പി.ഐ.എം കാണരുത്. ആയുധമെടുക്കാന്‍ സി.പി.ഐ.എം നിര്‍ബന്ധിക്കരുതെന്നും സുധാകരന്‍ പറഞ്ഞു.

മുന്‍കൂട്ടി ആസൂത്രണം ചെയ്താണ് സി.പി.ഐ.എം കൊലപാതകം നടത്തിയതെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ഡി.സതീശന്‍ ആരോപിച്ചു.

തീവ്രവാദി സംഘടനകള്‍ പോലും പ്ലാന്‍ ചെയ്യാത്ത രീതിയില്‍ പദ്ധതി നടപ്പാക്കി സി.പി.ഐ.എം കില്ലര്‍ ഗ്രൂപ്പുകള്‍ കൊലപാതകം നടത്തുന്നു. അക്രമത്തില്‍ പങ്കില്ലെന്നത് സി.പി.ഐ.എമ്മിന്റെ സ്ഥിരം പല്ലവിയാണെന്നും സതീശന്‍ പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം