ശുഹൈബ് വധം സര്‍ക്കാരിന് താല്‍കാലിക ആശ്വാസം; സി ബി ഐ അന്വേഷണം ഹൈക്കോടതി സ്റ്റേ ചെയ്തു

കണ്ണൂര്‍:യുത്ത് കോണ്‍ഗ്രസ്‌  പ്രവര്‍ത്തകന്‍ ശുഹൈബ് വധത്തിലെ സി ബി ഐ അന്വേഷണം ഹൈക്കോടതി സ്റ്റേ ചെയ്തു.സംസ്ഥാന സർക്കാരിന്റെ അപ്പീൽ പരിഗണിച്ചാണു നടപടി.

കേസിലെ വസ്തുതകള്‍ പരിശോധിക്കാതെയാണ് സിംഗിൾ ബെഞ്ച് ഉത്തരവെന്നും  അന്വേഷണം കൃത്യമായ രീതിയിലാണെന്നും ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാർ കോടതിയെ സമീപിച്ചത്.

സിബിഐ അന്വേഷണം സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ചാണ് സ്‌റ്റേ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ആഴ്ച ജസ്റ്റിസ് കെമാല്‍ പാഷയാണ് ശുഹൈബ് വധത്തില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷൻ ബെ‍ഞ്ചാണ് സ്റ്റേ ചെയ്തത്.

 

മട്ടന്നൂർ എടയന്നൂരിൽ 2018 ഫെബ്രുവരി 12നാണു ഷുഹൈബ് കൊല്ലപ്പെട്ടത്. മാതാപിതാക്കളായ സി.പി.മുഹമ്മദ്, എസ്.പി.റസിയ എന്നിവർ സമർപ്പിച്ച ഹർജിയിലാണു ജസ്റ്റിസ് ബി.കെമാൽപാഷയാണു സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. കൊലയ്ക്കു പിന്നിലെ വൻ ഗൂഢാലോചന വെളിച്ചത്തു കൊണ്ടുവരണമെന്നും കോടതി വ്യക്തമാക്കിയിരുന്നു.

അണികളെ ‘ബ്രെയിൻ വാഷ്’ ചെയ്തു രാഷ്ട്രീയ നേതാക്കൾ തങ്ങളുടെ രാഷ്ട്രീയ എതിരാളികളെ ഉന്മൂലനം ചെയ്യാന്‍  ഉപയോഗിക്കുന്നുവെന്നതു പരസ്യമായ രഹസ്യമാണെന്നും ഇതിന് അറുതിയുണ്ടാകണമെന്നും കോടതി  നേരത്തെ പരാമര്‍ശിച്ചിരുന്നു.

പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നും ഫലപ്രദമായ അന്വേഷണം സിബിഐക്കു മാത്രമേ കഴിയൂ എന്നും കോടതി വ്യക്തമാക്കിയിരുന്നു. കോടതി നിർദേശിക്കുന്നപക്ഷം കേസ് ഏറ്റെടുക്കാൻ തയാറാണെന്നു സിബിഐയും ഹൈക്കോടതിയെ അറിയിച്ചിരുന്നു.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം