താരപുത്രി ശ്രുതി ഹാസന്‍റെ വിവാഹ സങ്കല്പം അറിഞ്ഞപ്പോള്‍ തെന്നിന്ത്യ ഞെട്ടി; തനിക്ക് ആരെയും പേടിയില്ലെന്നും നടി

തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരം കമല്‍ഹാസന്റെ മകളും നടിയുമായ ശ്രുതി ഹാസന്‍ തന്‍റെ വിവ്വാഹത്തെ കുറിച്ചുള്ള കാഴ്ചപ്പാട് വ്യക്തമാക്കിയപ്പോള്‍ തെന്നിന്ത്യ ഞെട്ടിയിരിക്കുകയാണ്.  ചെറിയ വര്‍ഷങ്ങള്‍ കൊണ്ട്  സിനിമാ ലോകത്ത് ശ്രദ്ധിക്കപ്പെട്ട ശ്രുതി ഹാസന്‍  പല കാര്യങ്ങളിലും തന്റേതായ തീരുമാനങ്ങളെടുക്കുമ്പോള്‍ അത് മുന്‍പും പലരെയും ഞെട്ടിച്ചിട്ടുണ്ട്.ഇന്ന്  വിവാഹത്തിനും കുടുംബ ജീവിതത്തിനും വലിയ പ്രധാന്യം ഒന്നുമില്ലാതെയാവുന്ന സാഹചര്യമാണ് സിനിമാ ലോകത്ത് പൊതുവേ കണ്ടു വരുന്നത്. ശ്രുതി ഹാസന്‍ ഒരു അഭിമുഖത്തിനിടെയാണ് തന്റെ വിവാഹ സങ്കല്‍പ്പങ്ങളെ കുറിച്ച് തുറന്ന് സംസാരിച്ചത്.

താനിപ്പോള്‍ വിവാഹം കഴിക്കുന്നില്ലെന്നും എന്നാല്‍ ഒരിക്കലും കഴിക്കില്ല എന്ന് തീരുമാനിച്ചിട്ടില്ലെന്നും വിവാഹം വേണമെന്ന് തോനുന്ന  സമയത്ത് വിവാഹം കഴിക്കുമെന്നും ശ്രുതി അഭിമുഖത്തില്‍ പറഞ്ഞു. ശ്രുതി ഹാസന് വിവാഹത്തിന് മുമ്പ് കുട്ടികള്‍ ഉണ്ടാവുന്നതിനോട് എതിര്‍പ്പുകളൊന്നുമില്ല.

  ഇത്തരം കാര്യങ്ങള്‍ തുറന്നു പറഞ്ഞത് കൊണ്ട് വരുന്ന മാധ്യമ വാര്‍ത്തകളെ താന്‍  പേടിക്കുന്നില്ലെന്നും ശ്രുതി പറഞ്ഞു. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നത് താനാണെന്നും തനിക്ക് ആരെയും പേടിയില്ലെന്നും ശ്രുതി സൂചിപ്പിച്ചു.സിനിമാ താരങ്ങളോട്  വിവാഹത്തെക്കുറിച്ച് ചോദിച്ചാല്‍  വ്യക്തമായ മറുപടി പലപ്പോഴും ലഭിക്കാറില്ല. എന്നാല്‍ അവരില്‍ നിന്നൊക്കെ  ശ്രുതി തികച്ചും വ്യത്യസ്തയാവുകയാണ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം