അയാളെ പെടിച്ചുകൊണ്ടാണ് നെഹ്‌റു കോളേജിലെ പെണ്‍കുട്ടികള്‍ ഓരോ രാത്രിയും തള്ളിനീക്കുന്നത്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വിദ്യാര്‍ഥിനികള്‍

തൃശൂര്‍: അയാളെ പെടിച്ചുകൊണ്ടാണ് നെഹ്‌റു കോളേജിലെ പെണ്‍കുട്ടികള്‍ ഓരോ രാത്രിയും തള്ളിനീക്കുന്നത്.
നേരം രാത്രിയോടടുത്താല്‍ ഹോസ്റ്റലിന്റെ ജനലിന് താഴെയായി അയാളെത്തും. ഉടുമുണ്ട് തലയില്‍ കെട്ടിയാണ് വരവ്. വന്നപാടെ നഗ്നതാ പ്രദര്‍ശനം തുടങ്ങും. ഇതൊരു പതിവാണ്. അശ്ലീല ആംഗ്യങ്ങളുമായാണ് ഇയാളുടെ നിലയുറപ്പിക്കല്‍. വിദ്യാര്‍ത്ഥികള്‍ക്ക് ജനല്‍ അടച്ചിടുകയല്ലാതെ മറ്റ് മാര്‍ഗ്ഗങ്ങളില്ല. പലപ്പോഴും ജനലുകള്‍ കല്ലെറിഞ്ഞ് തകര്‍ക്കുന്ന അനുഭവവും ഹോസ്റ്റലിലെ പെണ്‍കുട്ടികള്‍ക്കുണ്ടായിട്ടുണ്ട്. ഹോസ്റ്റലിന്റെ സമീപം കാടാണ്. ഇവിടെയാണ് സാമൂഹ്യവിരുദ്ധര്‍

താവളമടിക്കുന്നത്. ഇതേ കുറിച്ച് പെണ്‍കുട്ടികള്‍ പലകുറി വാര്‍ഡനോട് പരാതി പറഞ്ഞു. വാര്‍ഡന്‍ ഇക്കാര്യം മാനേജ്‌മെന്റ് തലത്തിലും അറിയിച്ചു. തങ്ങള്‍ക്കൊന്നും ഇക്കാര്യത്തില്‍ ചെയ്യാനാകില്ലെന്ന നിലപാടാണ് മാനേജ്‌മെന്റിന്റേത്.
   ജിഷ്ണുവിന്റെ മരണം പ്രക്ഷോഭത്തിലേക്ക് വഴിമാറിയപ്പോഴാണ് പെണ്‍കുട്ടികള്‍ ഈ ‘ഷോ മാന്റെ’ ചിത്രം പുറത്തുവിടാന്‍ തയ്യാറായത്. പേര് വെളിപ്പെടുത്തരുതെന്ന അഭ്യര്‍ത്ഥനയോടെ പെണ്‍കുട്ടികള്‍ ചിത്രം റിപ്പോര്‍ട്ടറിന് അയക്കുകയായിരുന്നു. പേര് വെളിപ്പെടുത്തിയാല്‍ അടുത്ത ജിഷ്ണു തങ്ങളാകുമെന്ന ഭയവും അവര്‍ പ്രകടിപ്പിച്ചു. കോളേജ് ലേഡീസ് ഹോസ്റ്റലുകളിലെ സുരക്ഷിതത്വവും ഏറെ ആശങ്കാജനകമാണെന്നും വിദ്യാര്‍ത്ഥിനി പരാതിപ്പെട്ട് പെണ്‍കുട്ടികള്‍ രംഗത്തെത്തിയിരുന്നുവെങ്കിലും ഇതിനെതിരെ യാതൊരു വിധത്തിലുമുള്ള നടപടിയും അധികൃതര്‍ സ്വീകരിച്ചിരുന്നില്ലെന്നും പെണ്‍കുട്ടികള്‍ പറഞ്ഞു.
കടപ്പാട് : റിപ്പോര്‍ട്ടര്‍

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം