സ്ത്രീധനത്തിന്‍റെ പേരില്‍ ഭര്‍തൃ വീട്ടില്‍ ക്രൂര പീഡനം; സഹിക്കവയ്യാതെ പിന്നണി ഗായകന്റെ ഭാര്യ ആത്മഹത്യ ചെയ്തു

suicideദില്ലി : സ്ത്രീധനത്തിന്‍റെ പേരില്‍ ഭര്‍തൃ വീട്ടിലെ ക്രൂര പീഡനംസഹിക്കവയ്യാതെ പിന്നണി ഗായകന്റെ ഭാര്യ ആത്മഹത്യ ചെയ്തു.  ദില്ലിയിലെ ഭാരത് നഗറിൽ താമസിക്കുന്ന ശിവാങ്കി എന്ന 19 കാരിയാണ് വിവാഹം കഴിഞ്ഞ് രണ്ടു മാസത്തിനകം തൂങ്ങിമരിച്ചത്. സ്ത്രീധനത്തിന്റെ പേരിൽ നിരന്തരം ഭർതൃവീട്ടുകാർ ശിവാങ്കിയെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുമായിരുന്നു.
സ്ത്രീധനത്തെ ചൊല്ലി ഭർത്താവിന്റെ വീട്ടുകാരുടെ മാനസിക പീഡനവും കളിയാക്കലും സഹിക്കാതായതോടെ യുവതി ജീവനൊടുക്കിയാതെന്നാണ് റിപ്പോര്‍ട്ട്. ഇഷ്ടമില്ലാത്ത വിവാഹമായതിനാൽ തുടർന്നു വന്ന പീഡനത്തിനൊടുവിലാണ് 19കാരി ഭർതൃവീട്ടിനുള്ളിൽ തൂങ്ങി മരിച്ചത്.
  രണ്ടുമാസം മുമ്പാണ് വിപിനും ശിവാങ്കിയും വിവാഹിതരായത്. പ്രണയവിവാഹമായിരുന്നു ഇരുവരുടെയും. വിപിന്റെ വീട്ടുകാരുടെ എതിർപ്പ് മറികടന്നായിരുന്നു വിവാഹം. അതിനാൽ വിപിന്റെ വീട്ടുകാർക്ക് ശിവാങ്കിയോടു മാനസികമായി ദേഷ്യമായിരുന്നു. വിപിന്റെ അച്ഛന്റെ വീടിനു നേരെ എതിർവശത്തായി മറ്റൊരു വീട്ടിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്. സ്ത്രീധനം ചൊല്ലി വിപിന്റെ വീട്ടുകാർ എന്നും ശിവാങ്കിയെ പീഡിപ്പിച്ചിരുന്നു. എതിർപ്പ് മറികടന്ന് വിവാഹിതരായതിനാൽ ആ പേരു പറഞ്ഞ് കളിയാക്കാനും പരിഹസിക്കാനും തുടങ്ങി. ഒടുവിൽ അവഹേളനവും മാനസിക-ശാരീരിക പീഡനവും സഹിക്കാൻ വയ്യാതായതോടെ ആത്മഹത്യ ചെയ്യുകയായിരുന്നു. മുംബൈയിലെ ഗായക കുടുംബത്തിൽ നിന്നുള്ളയാളാണ് ശിവാങ്കിയുടെ ഭർത്താവ് വിപിൻ. അക്ഷയ് കുമാർ നായകനായ ഹൗസ്ഫുൾ എന്ന ചിത്രത്തിൽ പാടിയിട്ടുമുണ്ട്. വിപിന്റെ സഹോദരനും ഗായകനാണ്. സഹോദരൻ തരുൺ സാഗർ റിയാലിറ്റി ഷോകളിൽ പാടുന്നയാളാണ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം