വി.ഡി സവര്‍ക്കര്‍ക്ക് രാജ്യത്തിന്‍റെ പരമോന്നത ബഹുമതിയായ ഭാരത രത്‌ന നല്‍കണമെന്ന് ആവശ്യവുമായി ശിവസേന

ഹിന്ദുമഹാസഭാ നേതാവ് വി.ഡി സവര്‍ക്കര്‍ക്ക് രാജ്യത്തിന്‍റെ പരമോന്നത ബഹുമതിയായ ഭാരത രത്‌ന നല്‍കണമെന്ന് ആവശ്യവുമായി ശിവസേന. പാര്‍ട്ടി മുഖപത്രം  സാമ്‌നയിൽ എഴുതിയ ലേഖനത്തിലൂടെയാണ് മുതിര്‍ന്ന നേതാവും ശിവസേന എം പിയുമായ സഞ്ജയ് റൗത് ഈ കാര്യം ആവശ്യപ്പെടുന്നത്.

കേന്ദ്രത്തിലേയും സംസ്ഥാനത്തിലേയും ഹിന്ദുത്വ സര്‍ക്കാരുകള്‍ സവര്‍ണരോട് ചെയ്യുന്നത് അനീതിയാണെന്നും ഭാരത ജനസംഘം  സ്ഥാപകന്‍ ദീന്‍ ദയാല്‍ ഉപാധ്യായ ആദരിക്കപ്പെട്ടതു പോലെ സവർക്കറെ പരിഗണിക്കണമെന്നും ലേഖനം ആവശ്യപ്പെടുന്നു.

സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പോലും ഉപാധ്യയുടെ ചിത്രം സ്ഥാപിച്ചിട്ടുണ്ട്. ഇതിനു സമാനമായ രീതിയില്‍ സവര്‍ക്കരുടെ ചിത്രങ്ങള്‍ സ്ഥാപിക്കപ്പെടണം. ഭാരത രത്‌നം ബഹുമതി നല്‍കി സവര്‍ക്കറേയും ആദരിക്കണമെന്ന് ലേഖനത്തില്‍  ആവശ്യപ്പെടുന്നു.

അലിഗഡ് മുസ് ലിം സര്‍വകലാശാലയുടെ ചുമരില്‍ നിന്ന് മുഹമ്മദലി ജിന്നയുടെ ചിത്രം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുത്വവാദികള്‍ രംഗത്തു വരുന്നുണ്ട്.   എന്നാല്‍, മോദി അനുകൂലികള്‍ സര്‍വര്‍കരെ ആദരിക്കുന്ന വിഷയത്തില്‍ പ്രതികരിക്കുന്നില്ല.

കന്നുകാലികളെ കശാപ്പ് ചെയ്യുന്ന മുസ്ലിങ്ങളെ തടങ്കലില്‍ വെക്കണമെന്നും കൊലപ്പെടുത്തണമെന്നും ആവശ്യപ്പെടുന്നവർ എന്തുകൊണ്ട് സവര്‍ക്കറെ അപമാനിക്കുന്നുവെന്ന് വ്യക്തമാക്കണമെന്നും ലേഖനത്തില്‍ സഞ്ജ് റൗത് പറയുന്നു.

ഹിന്ദുത്വത്തിന്റെ പേരില്‍ എല്ലാ തലത്തിലും വിഷം വ്യാപിക്കുകയാണ്. ഹിന്ദു-മുസ്ലിം സംഘര്‍ഷങ്ങള്‍ സൃഷ്ടിച്ച് ആ രക്തത്തിലൂടെ 2019ലെ തെരഞ്ഞെടുപ്പില്‍ വിജയം നേടാനുള്ള ഗൂഢാലോചന കോണ്‍ ഗ്രസ് നടത്തുകയാണെന്നും ലേഖനത്തില്‍ പറയുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം