നിങ്ങളുടെ സഹോദരിയെ ഒരു അമുസ്ലീമിന് വിവാഹം കഴിച്ചു കൊടുത്തുകൂടെ? മുസ്ലീം സഹോദരങ്ങളോട് ഷെഹല റാഷിദ്

ന്യൂദല്‍ഹി: അമുസ്ലീമായ ഒരാളെ നിങ്ങളുടെ സഹോദരിയെ അല്ലെങ്കില്‍ മകളെ വിവാഹം കഴിക്കുന്നത് സമാധാനപരമായി അംഗീകരിക്കുമോയെന്ന ചോദ്യമുയര്‍ത്തിക്കൊണ്ടാണ് ഷെഹ്‌ല മുസ്ലിം സഹോദരങ്ങളോട് ഇക്കാര്യം പറയുന്നത്. ‘ലവ് ജിഹാദ്’ എന്ന പേരില്‍ ആര്‍.എസ്.എസ് സൃഷ്ടിക്കുന്ന ഒച്ചപ്പാടുകള്‍ ചെറുക്കാന്‍ മിശ്രവിവാഹങ്ങളെ അനുകൂലിക്കാന്‍ മുസ്‌ലീങ്ങളും തയ്യാറാകണമെന്ന് ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ മുന്‍ വൈസ് പ്രസിഡന്റ് ഷെഹ്‌ല റാഷിദ്. മുസ് ലിം പെണ്‍കുട്ടിയെ പ്രണയിച്ചതിന്റെ പേരില്‍ അങ്കിത് സക്‌സനേയെന്ന യുവാവ് കൊല്ലപ്പെട്ട സാഹചര്യത്തിലാണ് ഷെഹ്‌ലയുടെ പ്രതികരണം.

‘മതപരിവര്‍ത്തനമില്ലാതെ തന്നെ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ മിശ്രവിവാഹിതരായ ദമ്പതികളെ സ്‌പെഷ്യല്‍ മാരേജ് ആക്ട് അനുവദിക്കുന്നുണ്ട്. ന്യൂനപക്ഷമെന്ന നിലയില്‍ ഭരണഘടനാ പരമായ അവകാശങ്ങള്‍ക്കുവേണ്ടി നമ്മള്‍ നിലയുറപ്പിക്കുമ്പോള്‍ ഇതും നമ്മുടെ ഭരണഘടനാപരമായ അവകാശമാണെന്ന് നമ്മള്‍ തിരിച്ചറിയണം. ന്യൂനപക്ഷ സമുദായങ്ങള്‍ക്കു മാത്രമല്ല എല്ലാ വ്യക്തികള്‍ക്കും മനുഷ്യാവകാശങ്ങളുണ്ട്.’ ഷെഹ്‌ല ഫേസ്ബുക്കില്‍ കുറിക്കുന്നു.

സ്‌നേഹത്തിനുള്ള അവസരം നമ്മള്‍ സൃഷ്ടിക്കുന്നില്ലെങ്കില്‍ വിദ്വേഷത്തിന്റെ ഭരണമാണ് നമ്മള്‍ അര്‍ഹിക്കുന്നതെന്നും അവര്‍ പറയുന്നു. ‘ മുസ്‌ലീങ്ങളെ വെറുക്കുന്നവരും മുസ് ലീങ്ങളെ സ്‌നേഹിക്കുന്നവരുമുണ്ട്. ആരെയാണ് നിങ്ങള്‍ ഇഷ്ടപ്പെടുന്നത്? ‘ഞാന്‍ മുസ്‌ലീങ്ങളെ ഇഷ്ടപ്പെടുന്നു’ എന്നു പറഞ്ഞ 20 കാരിയായ ഹിന്ദു പെണ്‍കുട്ടിയെ ബി.ജെ.പി അംഗങ്ങള്‍ ആത്മഹത്യയിലേക്ക് കൊണ്ടെത്തിച്ചു. ഒരു മുസ് ലിം പെണ്‍കുട്ടിയെ സ്‌നേഹിക്കാന്‍ ധൈര്യം കാണിച്ച 23കാരന്‍ മറുവിഭാഗത്തിലെ യാഥാസ്ഥിതികരാല്‍ കൊല്ലപ്പെട്ടു. ലജ്ജതോന്നുന്നു.’ എന്നും ഷെഹ്‌ല പറയുന്നു.

അങ്കിത് സക്‌സേനയെന്ന യുവാവിനെ മുസ്‌ലിം പെണ്‍കുട്ടിയെ പ്രണയിച്ചതിന്റെ പേരില്‍ കഴിഞ്ഞയാഴ്ചയാണ് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ കൊലപ്പെടുത്തിയത്. പെണ്‍കുട്ടിയുടെ സഹോദരന്‍ ഉള്‍പ്പെടെ നാലുപേര്‍ ചേര്‍ന്നാണ് യുവാവിനെ കൊലപ്പെടുത്തിയതെന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം