ഹാദിയയ്ക്ക് വിവാഹവാര്‍ഷിക സമ്മാനവുമായി ഷെഹിന്‍ കോളേജിലെത്തി

കോയമ്പത്തൂര്‍: ഹാദിയയെ കാണാന്‍ ഷെഫിന്‍ ജഹാന്‍ വീണ്ടുമെത്തി. സുപ്രീം കോടതി വിധിയെ തുടര്‍ന്ന് തുടര്‍പഠനത്തിനായി സേലത്തെ കാമ്പസിലുള്ള ഹാദിയയെ കാണാന്‍ ഇത് രണ്ടാം തവണയാണ് ഷെഫിന്‍ എത്തുന്നത്. വിവാഹ വാര്‍ഷീക സമ്മാനം കൈമാറാനാണ് ഇക്കുറി ഷെഫിന്‍ എത്തിയത്.

ഡിസംബര്‍ 19 നായിരുന്നു ഇവരുടെ വിവാഹ വാര്‍ഷീകം. സേലത്തെ ഹോമിയോ ശിവരാജ് കോളേജില്‍ ഹോമിയോപ്പതി ഹൗസ് സര്‍ജന്‍സി വിദ്യാര്‍ഥിയാണ് ഹാദിയ. പഠിക്കാനാഗ്രിക്കുന്നുവെന്ന് കോടതിയില്‍ ബോധിപ്പിച്ചതിനെ തുടര്‍ന്നാണ് കോഴ്‌സ് പൂര്‍ത്തിയാക്കുന്നതിനുള്ള അവസരം കോടതി നല്‍കിയത്. വിവാഹസമ്മാനം കൈമാറുന്ന ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം