ട്രാന്‍സ്ജെന്റര്‍ ആക്ടിവിസ്റ്റ് ശീതള്‍ ശ്യാമിനെ വടകര ലോഡ്ജില്‍ നിന്നും ഇറക്കിവിട്ടു

സ്വാതി ചന്ദ്ര

വടകര :ട്രാൻസ് ജെന്റര്‍ ആക്ടിവിസ്റ്റ് ശീതൾ ശ്യാമിനെ വടകര അൽ സഫ ലോഡ്ജിൽ നിന്നും ഇറക്കിവിട്ടു . മൊകേരി ഗവ. കോളേജിൽ ഉത്ഘാടനത്തിന്  വന്ന ശീതളിന് കോളേജ് സംഘാടകര്‍  ആണ് ലോഡ്ജിൽ റൂം ബുക്ക് ചെയ്തു നൽകിയത് . ട്രാൻസ് ജൻഡർ ആയതു കൊണ്ട് റൂം നൽകില്ല എന്നതായിരുന്നു ലോഡ്ജ്  ഉടമയുടെ  നിലപാട് . ഗവ. ഔദ്യോഗിക പദവിയിൽ ഇരിക്കുന്ന ആളാണെന്ന് പറഞ്ഞിട്ടും ചെവിക്കൊണ്ടില്ല. 

ശീതള്‍ ശ്യാം ട്രൂവിഷന്‍ ന്യൂസിനോട് പറയുന്നു………………..

“റൂം എടുക്കാന്‍ പോയപ്പോള്‍ ലോഡ്ജ് ഉടമയും ബന്ധപ്പെട്ടവരും  റൂം തരില്ല  എന്നുള്ള രീതിയില്‍ സംസാരിച്ചു,കോളേജ് സംഘാടകര്‍ ആണ് റൂം ബുക്ക്‌ ചെയ്തത് .’ഞാന്‍ ഒരു സ്ത്രീയല്ല ട്രന്‍സ്ജെന്റെര്‍ ആണ് അതുകൊണ്ട് റൂം തരാന്‍ കഴിയില്ല,പോലീസ് പറഞ്ഞിട്ടുണ്ട് ഫമിലീസിനില്ലാതെ റൂം കൊടുക്കരുതെന്ന് പറഞ്ഞു അപമാനിക്കുകയായിരുന്നു.

ഗവണ്മെന്റ് ബോര്‍ഡിലുള്ള ആളാണ് എന്ന് പറഞ്ഞിട്ട് പോലും അവര്‍ കേട്ടില്ല’.മൊകേരി ഗവ. കോളേജിൽ ഉത്ഘാടനത്തിന് വന്നതാണെന്ന് പറഞ്ഞപ്പോള്‍ അവര്‍  ഇങ്ങനെയുള്ള ആള്‍ക്കാര്‍ക്ക് റൂം കൊടുക്കില്ല നിങ്ങള്‍ വേറെ വല്ല സ്ഥലം  നോക്കിക്കോളൂ എന്ന് പറഞ്ഞു .പോലീസിനെയും മാധ്യമങ്ങളെയും അറിയിക്കും എന്ന് പറഞ്ഞപ്പോള്‍ പോലീസിനെയും മാധ്യമങ്ങളെയും പേടിയില്ല നിങ്ങള്‍ എന്ത് വേണമെങ്കിലും ചെയ്തോളൂ .

ഇത് എന്റെ ലോഡ്ജാണ് ഞാന്‍ എനിക്ക് ഇഷ്ട്ടമുള്ളവര്‍ക്ക് കൊടുക്കും അങ്ങനെ വാളരേ മോശമായി സംസാരിച്ചു .പോലീസ് വന്നിരുന്നു എങ്കിലും ലോഡ്ജ് ഉടമയുടെ പക്ഷം ചേര്‍ന്നിട്ടാണ് സംസാരിച്ചത്.വടകര പോലീസ് സ്റ്റേഷനില്‍ പരാതി കൊടുത്തിട്ടുണ്ട് എന്നാല്‍ യാതൊരു നടപടിയും പോലീസിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല’

ഇത് നമ്മുടെ സമൂഹത്തിന്റെ ഒരു യാദാര്‍ത്ഥ്യമാണ് പുരോഗമന നിയമങ്ങള്‍ നിലവില്‍ വരുമ്പോഴും ഇന്ത്യന്‍ പൗരന്മാരായ ട്രാൻസ് വ്യക്തിത്വങ്ങളെ അംഗീകരിക്കാന്‍ നമ്മുടെ സമൂഹത്തിന് ഇനിയും കഴിഞ്ഞിട്ടില്ല.സാമൂഹ്യ പരിഷ്കരണങ്ങള്‍ കോടതി നിയമങ്ങളില്‍ മാത്രം ഒതുങ്ങി പോകുന്ന സാമൂഹ്യ സാഹചര്യത്തിലൂടെ കടന്നു പോവുകയാണ് നാം എന്നത് അന്ഗീകരിക്കാതെ വയ്യ.

ട്രാന്‍സ്ജെന്റര്‍ ആക്ടിവിസ്റ്റ് ശീതള്‍ ശ്യാമിനെ വടകര ലോഡ്ജില്‍ നിന്നും ഇറക്കിവിട്ടു

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം