ശശികല എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറിസെക്രട്ടറിയായി ചുമതലയേറ്റു

By | Saturday December 31st, 2016

ശശികല എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റു ചെന്നൈ: ശശികല എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറിയായി ഔദ്യോഗികമായി ചുമതലയേറ്റു. എ.ഐ.എ.ഡി.എം.കെ ആസ്ഥാനത്തു നടന്ന ചടങ്ങില്‍ തമിഴ്നാട് മുഖ്യമന്ത്രി പനീര്‍ സെല്‍വം അടക്കമുള്ളവര്‍ പങ്കെടുത്തു. പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത ശശികല വികാരാധീനയായി. അമ്മയ്ക്ക് പാര്‍ട്ടിയായിരുന്നു ജീവിതം, എന്നാല്‍ എനിക്ക് അമ്മയാണ് ജീവിതമെന്ന് അവര്‍ പറഞ്ഞു. ജയലളിത കൂടെയില്ലെങ്കിലും അടുത്ത നൂറ് വര്‍ഷം പാര്‍ട്ടി തമിഴ്നാട് ഭരിക്കുമെന്നും ശശികല പറഞ്ഞു. തമഴ്നാട്ടിലെ എ.ഐ.എ.ഡി.എം.കെ സര്‍ക്കാര്‍ ജനങ്ങളുടെ സ്വന്തം സര്‍ക്കാരാണ്. ഇക്കാര്യത്തില്‍ അമ്മ തെളിച്ചു തന്ന പാതയിലൂടെതന്നെ മുന്നേട്ടുപോകും. ഇനിയുള്ള തന്റെ ജീവിതം പാര്‍ട്ടിക്കും തമിഴ് ജനതയ്ക്കും വേണ്ടിയുള്ളതാണെന്നും അവര്‍ പറഞ്ഞു. എം.ജി. ആറിന്റെ പ്രതിമയില്‍ ഹാരാര്‍പ്പണം നടത്തിയ ശേഷമാണ് പാര്‍ട്ടി ആസ്ഥാനത്ത് ശശികല എത്തിയത്. തുടര്‍ന്ന് ജയലളിതയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി. ജയലളിതയെ അനുസ്മരിപ്പിക്കും വിധം പച്ചസാരിയുടുത്താണ് അവര്‍ എത്തിയത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം