ഷാര്‍ജയില്‍ ബില്‍ഡിംഗില്‍ ഉണ്ടായ വന്‍ തീപിടിത്തത്തില്‍ വെന്തുമരിച്ചത് 3 മലപ്പുറം സ്വദേശികള്‍

ഷാര്‍ജയില്‍ ബില്‍ഡിംഗില്‍ ഉണ്ടായ വന്‍ തീപിടിത്തത്തില്‍ വെന്തുമരിച്ചത് 3 മലപ്പുറം സ്വദേശികള്‍. വെള്ളിയാഴ്ച രാവിലെ യായിരുന്നു സംഭവം.മലപ്പുറം കല്‍പ്പകഞ്ചേരി കാണഞ്ചേരി സ്വദേശി കൈതക്കല്‍ ഹുസൈന്‍ (55), വളാഞ്ചേരി കൊട്ടാരം സ്വദേശി മണി എന്ന നിസാമുദ്ദീന്‍ (40), തലക്കടത്തൂര്‍ സ്വദേശി ഷിഹാബ് (25) എന്നിവരാണ് മരിച്ചത്. മലപ്പുറം സ്വദേശി മജീന്റെ ഉടമസ്ഥതയിലുള്ള അല്‍ വഹ്ദ ഫര്‍ണിച്ചറിന്റെ, വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഗോഡൗണിനാണ് തീപിടിച്ചത്.ഗോഡൗണിനോട് ചേര്‍ന്നാണ് മരിച്ച മൂന്ന് പേരും താമസിച്ചിരുന്നത്. സംഭവസമയം താമസ്ഥലത്ത് 13 പേരുണ്ടായിരുന്നു. അവധി ദിവസമായതു കാരണം ഇവരെല്ലാം ഉറക്കത്തിലായിരുന്നുവെന്നാണ് സമീപത്തുള്ളവര്‍ പറയുന്നത്. ഇവര്‍ അപകടം അറിയുമ്പോഴേക്കും തീ ആളിക്കത്തി. പത്തുപേര്‍ മുറിയിലെ വിന്‍ഡോ എ.സി തള്ളി താഴെയിട്ട് അതിന്റെ പഴുതില്‍ കൂടി രക്ഷപ്പെട്ടു.
മരിച്ച മൂന്നുപേര്‍ വേറെ മുറിയിലായിരുന്നു. ഇവരും രക്ഷപ്പെട്ടിട്ടുണ്ടാകുമെന്നാണ് പുറത്തെത്തിയവര്‍ കരുതിയത്. ഈ മുറിയുടെ വാതില്‍ തുറന്ന് കിടക്കുകയായിരുന്നു. എന്നാല്‍, ഇവരെ പുറത്ത് തിരഞ്ഞപ്പോള്‍ കണ്ടില്ല. പിന്നീടാണ് മരണം സ്ഥിരീകരിച്ചത്.
ഡിഫന്‍സുകാര്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കിട്ടിയത്. ഫോറന്‍സിക്, പൊലീസ് വിഭാഗങ്ങള്‍ സംഭവസ്ഥലത്തത്തെി. സ്ഥാപന ഉടമയെ പൊലീസ് ചോദ്യംചെയ്തു. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. അപകട കാരണം അറിവായിട്ടില്ല.

 

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം