‘സ്നേഹ പൂർവ്വം ടി.പി’ ടി.പിയുടെ മരിക്കാത്ത ഓര്‍മ്മകള്‍ക്ക് മുമ്പില്‍ ടി സിദ്ദിഖിന്റെ ഇപ്പോഴത്തെ ഭാര്യയുടെ കവിത

t siddiqueമൂന്നാം രക്തസാക്ഷി ദിനം ആചരിക്കുന്ന ടിപി ചന്ദ്രശേഖരന്റെ മരിക്കാത്ത ഓര്‍മയ്ക്കായി മുന്‍പില്‍ സിദ്ദിഖിന്റെ ഇപോഴത്തെ ഭാര്യ ഷറഫുന്നിസയുടെ കവിത. തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലാണ് ഷറഫുന്നിസ കവിത പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.

കവിതയുടെ പൂര്‍ണരൂപം

ടി.പിയുടെ മരിക്കാത്ത ഓര്‍മ്മകള്‍ക്ക് മുമ്പില്‍ എന്റെ കവിത സമര്‍പ്പിക്കുന്നു സ്നേഹ പൂർവ്വം ടി.പി
———————–

 

അന്ത്യചുംബനം.. വിദൂരമാക്കിയ… കറുപുരണ്ട ദിനം…
ചോരമണക്കുന്ന മരണം…
പലകുറി എനിക്ക് ചുറ്റും വട്ടമിട്ടു…
ആണ്ടു പോയ എൻറെ സ്വപ്നങളിൽ ..
വൃണിത മനുഷ്‌യരുടെ.. നിലവിളി തുടങുന്നു…
(പിയ തമാ….. കുഞുമോനെ….
നിങളുടെ കണ്ണിലെ
നിണം
എൻറെ ആത്മാവിൻറെ… ഉയിർത്തെഴുന്നേൽപ്പിന്ന് തടസ്സമാകുന്നുവോ..
കൊടുവാൾ. എൻറെ കഴുത്തിലിറക്കിയപ്പോൾ.. അവർ വിറച്ചു ..
ഞാൻ കരഞില്ല
മണക്കുന്ന ചുടു ചോര ഞാൻ നിങളിലേക്കൊഴുക്കി
ചുമലിൽ താങി വെട്ടി വീഴ്ത്തിയപ്പോൾ… രക്ത്ത കട്ടകൾ ഞാൻ അവരിലേക്ക്.. . കാർക്കിച്ച് തുപ്പി..
മകനെ അവസാനമായ്… ഞാൻ നിനക്ക് തന്ന ചുംബനം .
നിൻറെ ചുണ്ടുകൾ വിറയാതിരിക്കാൻ..
(പിയതമാ അവസാനമിയ്…
ഞാൻ നിന്നെ ചേർത്ത് നിർത്തിയത് … കരുത്തുള്ള എൻറെ ചൂടു പകരാൻ…
വികാരങൾക്കിടയിലെ ശൂന്യതപോലെ…
മകനെ ഇനി യാ(ത വേണ്ട ..
നിൻറെ അമ്മ തനിച്ചാണ്…
കുഞേ സ്വകാര്യതയിൽ നിൻറെ അമ്മ തനിച്ചാണ്..
ദൂരെ ഒരു ചുവന്നന ക്ഷ(തമായി.. ഞാനറിയുന്നു കണ്ണിൽ ഇരുട്ടു തപ്പുന്ന.. കുലം കുത്തികളെ..
ഇനി കരയാൻ ഒരു പെണ്ണും മകനും ഒരമ്മയും ഉണ്ടാകരുത്..
ഒലിച്ചിറങിയ മരണത്തിലൂടെ… അടിമത്വം വിധിച്ചവർ ..
വിരിച്ച വലയിൽ ഇനി ഞാനൽപം,ഇനി ഞാൻ അൽപ്പംവി(ശമിക്കട്ടെ…

tp chandrasekharan 1

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം