നടി ശാലിന്റെ ആഗ്രഹം അറിഞ്ഞാല്‍ ലാലേട്ടന്‍ ഞെട്ടും; പ്രണവ് സൂപ്പര്‍ താരമായാല്‍ സംഭവിക്കാന്‍ പോകുന്നതെന്ത്?

യുവ നടി ശാലിന്റെ ആഗ്രഹമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം . ശാലിന്റെ ആഗ്രഹം  അറിഞ്ഞാല്‍ മോഹന്‍ലാലും  ഞെട്ടും. പ്രണവ് സിനിമയിലേക്ക് നായകനായി അരങ്ങേറ്റം കുറിക്കുമ്പോഴാണ്‌ വാര്‍ത്തകള്‍ പുറത്ത് വരുന്നത്.

ബാലതാരമായി വെള്ളിത്തിരയിലെത്തുകയും   ഏഷ്യാനെറ്റിലെ ഓട്ടോഗ്രഫ് സീരിയലിലൂടെ മിനി സ്ക്രീനില്‍ തിളങ്ങിയ നടിയുമായ  ശാലിന്‍ സോയയ്ക്ക്  പ്രണവിനെ വിവാഹം കഴിക്കാന്‍ താലപര്മുണ്ടത്രേ. പ്രണവ് സിനിമാ മേഖലയിലേക്ക് എത്തുമോ എന്ന് പോലും അറിയാത്ത സമയത്താണ് ശാലിന്‍ ഒരു അഭിമുഖത്തില്‍ ഏത് നടനെയാണ് വിവാഹം കഴിക്കാന്‍ താല്പര്യം എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടിയായി പ്രണവിന്റെ പേര് പറഞ്ഞത്. അതിനു പ്രണവ് സിനിമയില്‍ പോലും ഇതുവരെ വന്നിട്ടില്ലാലോ എന്ന് അവതാരക തിരിച്ച് ചോദിച്ചപ്പോള്‍ പ്രണവ് ലാലേട്ടന്റെ മകനാണ്, തീര്‍ച്ചയായും സിനിമയില്‍ എത്തുകയും ചെയ്യുമെന്ന് ശാലിന്‍ തകര്‍പ്പന്‍ മറുപടി നല്‍കി.സിനിമയില്‍ നിന്നാണ് വിവാഹം എങ്കില്‍ അത് പ്രണവ് ആകാനാണ് താല്പര്യം എന്നും ശാലിന്‍ വ്യക്തമാക്കി.

പ്രണവ് നായകനായെത്തുമ്ബോള്‍ സോഷ്യല്‍ മീഡിയയില്‍ ഈ അഭിമുഖ വീഡിയോ ഇപ്പോള്‍ ഓടി കൊണ്ടിരിക്കുകയാണു. രണ്ട് പേരും ഒന്നിച്ചഭിനയിക്കുന്ന സാഹചര്യമുണ്ടായാല്‍ പ്രണയം തളിരിടുമോയെന്നാണ് ആരാധകര്‍ക്ക് അറിയേണ്ടത്.ശാലിന്റെ ഈ ആഗ്രഹങ്ങള്‍ മോഹന്‍ലാലും പ്രണവും അറിഞ്ഞിട്ടുണ്ടോയെന്ന സംശയത്തിലാണ് ഇപ്പോള്‍  ആരാധകര്‍.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം