ഷൈലജയ്ക്ക് വേണ്ടി പെരുമ്പുഴ തണല്‍ സമാഹരിച്ച ചികിത്സാധനസഹായം കൈമാറി

കൊല്ലം : അര്‍ബുദരോഗബാധിതയായ കൊല്ലം ജില്ലയിലെ പെരുമ്പുഴ, പുനുക്കന്നൂര്‍, ഷൈലജ മന്ദിരം, അയ്യപ്പന്‍റെ ഭാര്യ ഷൈലജയ്ക്ക് വേണ്ടി പെരുമ്പുഴ തണല്‍ ചാരിറ്റബിള്‍ സൊസൈറ്റി സമാഹരിച്ച ചികിത്സാധനസഹായം കേരള അസിസ്റ്റന്റ്‌ മോട്ടോര്‍ വെഹിക്കിള്‍സ് ഇന്‍സ്പെക്ടര്‍ അസോസിയേഷന്‍ ജെനറല്‍ സെക്രെട്ടറി ശ്രീ. സുനില്‍ കുമാര്‍, ശൈലജയുടെ വസതിയില്‍ വച്ച് സഹോദരന്‍ വിനോദിന് കൈമാറി.

ഇളംബള്ളൂര്‍ പഞ്ചായത്ത്‌ 17ആം വാര്‍ഡ്‌ മെമ്പര്‍ ശ്രീമതി. ശ്രീജ, വേണു ബ്ലഡ് ഡോനേഷന്‍ ചെയര്‍മാന്‍ ശ്രീ. വേണുകുമാര്‍ , “തണല്‍ ചാരിറ്റബിള്‍ സൊസൈറ്റി” പ്രസിഡന്റ്‌ ഷിജു, ട്രെഷറര്‍ ധനേഷ്, മറ്റ് എക്സിക്യുട്ടീവ്‌ അംഗങ്ങള്‍ ആയ വിജിത്ത്, അജു, ശ്യാം കുമാര്‍ , തുളസീധരന്‍ എന്നിവരും സന്നിഹിതരായിരുന്നു.

വായില്‍ അര്‍ബുദം രോഗം ബാധിച്ചു നാവു മുറിച്ച ഷൈലജ കഴിഞ്ഞ ആറു മാസമായി തിരുവനന്തപുരം ആര്‍.സി.സി. യില്‍ ചികിത്സ നടത്തിക്കൊണ്ടിരിക്കുകയാണ്. നാവു മുറിച്ചതും അസുഖം മൂലവും ട്യൂബില്‍ കൂടിയാണ് ഇപ്പോള്‍ ഷൈലജ ആഹാരം കഴിക്കുന്നത്‌.

തുച്ഛമായ വരുമാനം കൊണ്ട് ചികിത്സയ്ക്കും, നിത്യചിലവിനും വക കണ്ടെത്താനാകാതെ വിഷമിക്കുന്ന ഈ കുടുംബത്തിന്‍റെ ഏക പ്രതീക്ഷ ഇനി കനിവാര്‍ന്ന കരങ്ങളുടെ സഹായം മാത്രമാണ് . ശൈലജയെ സഹായിക്കാന്‍ മനസ്സുള്ളവര്‍ക്ക് സഹോദരന്‍ വിനോദിനെ 8606479647 നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.

Viral News

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം