പാക് ഓൾറൗണ്ടർ അഫ്രിദി രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു

 പാക് ഓൾറൗണ്ടർ ഷാഹിദ് അഫ്രിദി രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. 21 വർഷത്തെ ക്രിക്കറ്റ് ജീവിതത്തിനൊടുവിലാണ്  അഫ്രിദി കളിക്കളത്തോടു വിട പറയുന്നത്.ടെസ്റ്റ്, ഏകദിന ക്രിക്കറ്റിൽ നിന്ന് നേരത്തെ വിരമിച്ച അഫ്രിദി ട്വന്‍റി-20 ടീമിൽ തുടരുകയായിരുന്നു.

ഷാർജയിൽ നടന്ന പാക്കിസ്ഥാൻ സൂപ്പർ ലീഗിൽ പെഷാവർ സലാമിക്ക് വേണ്ടി 28 പന്തിൽ 54 റണ്‍സെടുത്ത ശേഷമായിരുന്നു അഫ്രിദി വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ചത്. അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് വിരമിച്ചെങ്കിലും അടുത്ത രണ്ടു വർഷം കൂടി ക്രിക്കറ്റ് ലീഗുകളിൽ കളിക്കുമെന്ന് താരം പറഞ്ഞു. കഴിഞ്ഞവർഷം നടന്ന ട്വന്‍റി-20 ലോകകപ്പിൽ പാക്കിസ്ഥാനെ നയിച്ചത് അഫ്രിദിയായിരുന്നു. ഇതിനുശേഷം ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ താരം ടീമിൽ കളിക്കാരനായി തുടരുകയായിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം