കോഴിക്കോട് സദാചാര ഗുണ്ടകളുടെ വേട്ടയ്ക്ക് ഇരയായി പത്തൊന്‍പതു കാരി തന്നെ സംരക്ഷിക്കാന്‍ നട്ടെല്ലുള്ള ആണ്‍കുട്ടികളുണ്ടോ ഈ നാട്ടില്‍ ? എല്ലാം തുറന്ന് പറഞ്ഞു ഷഹനാസ

 

കോഴിക്കോട്:   സദാചാര  ഗുണ്ടകളുടെ വേട്ടയ്ക്ക് ഇരയായി പത്തൊന്‍പതു കാരി.  തൊലി വെളുത്തതിന്‍റെ  പേരില്‍ വേട്ടയാടുന്ന കാമ കൊതി മൂത്തവരുടെ അതിക്രമം അതിര് വിട്ടതോടെ , “തന്നെ സംരക്ഷിക്കാന്‍ നട്ടെല്ലുള്ള ആണ്‍കുട്ടികളുണ്ടോ ഈ നാട്ടില്‍ ? ” എന്ന ചോദ്യവുമായി എല്ലാം തുറന്ന് പറഞ്ഞു  ഷഹനാസ തന്‍റെ ഫേസ് ബുക്ക്‌ ലൈവിലൂടെ രംഗത്തെത്തി .

വടകര വില്ല്യാപ്പെള്ളി  മേമുണ്ട സ്വദേശിനിയും ഒന്‍പതാം വയസ്സില്‍ ഉപ്പ നഷ്ട്ടപ്പെട്ട പെണ്‍കുട്ടിയുമായ ഷഹനാസ ഉള്ളുരികിയാണ് തന്‍റെ ദു:ഖം തുറന്നു പറയുന്നത്.

 

സ്വര്‍ണ്ണം പണയം വെച്ചു വാങ്ങിയ  പുത്തന്‍ സ്കൂട്ടര്‍ വീട്ടുമുറ്റത്ത് വെച്ചു അര്‍ദ്ധ രാത്രി തകര്‍ത്ത സംഭവത്തില്‍ രോഷം കൊണ്ടാണ് പെണ്‍കുട്ടി ഒടുവില്‍ എല്ലാം തുറന്നു പറഞ്ഞത് .

 

ഇസ്ലാമിന് അനുസരിച്ചു ജീവിക്കുന്നവാളാണ് ഞാന്‍. രണ്ടു മാസം മുന്‍പ് വാങ്ങിയ സ്കൂട്ടറാണ് രണ്ടു ചെറുപ്പക്കാര്‍ തകര്‍ത്തത് . പോലീസില്‍ പരാതി നല്‍കി  അവര്‍ വന്നു പോയതല്ലാതെ ഒന്നും ഉണ്ടായില്ല . തനിക്കു ആരും ശത്രുക്കളില്ല , ആരുമായും മോശം ബന്ധ വുമില്ല.

 

ഇപ്പോള്‍ നാട്ടില്‍ ജീവിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. മുഖ ത്തു നിന്നും ആളുകള്‍ കണ്ണേടുക്കുന്നില്ല . ആണുങ്ങള്‍ നേരിട്ടാണ് പ്രതികാരം ചെയ്യേണ്ടത്.

 

ആണുങ്ങള്‍ ഇല്ലാത്ത  വീട്ടില്‍ വന്നല്ല. അക്രമം നടത്തേണ്ടത്. ഇപ്പോള്‍ വീട്ടില്‍ നിന്ന് ഇറങ്ങാന്‍ തന്നെ പേടിയാ .

പ്രതികരിച്ചാല്‍….തുറന്നു  പറഞ്ഞാല്‍ പെണ്ണ് ചീത്തയാ …. നല്ല  ഡ്രസ്സ്‌ ഇട്ടാല്‍ പ്രശ്നം … പര്‍ദ്ദ ധരിച്ചാല്‍ പ്രശ്നം …..ഞാനെന്താ മുഖത്തു  കരി വാരി തേച്ചു നടക്കണോ ?

ഇന്ന ലെ  ഞാന്‍ ഉറങ്ങിയില്ല .. എന്‍റെ  ഈ വെളുത്ത കളര്‍ ഒന്ന്  ബ്ലാക്ക്‌  ആക്കി  തരണേയെന്നാണ് പ്രാര്‍ത്ഥിച്ചത്‌ . രണ്ടു  കണ്ണും മാത്രം പുറത്തു കാണിച്ചു നടക്കാന്‍ ഇതെന്താ സൌദി യാണോ ?.

 

ഇനിയെങ്കിലും കേരളത്തിലെ പരിഷ്കൃത സമൂഹം  ഉണരണം , നമ്മുടെ പെങ്ങന്‍മാര്‍ക്ക് കാവലോരുക്കാന്‍. ഉള്ള  സമ്പാദ്യങ്ങളെല്ലാം  പണയം വെച്ച്  ഷഹനാസ സ്വപ്നം കണ്ടു  വാങ്ങിയ സ്കൂട്ടര്‍  തകര്‍ത്ത  ക്രിമിനലുകളെ  നിയമത്തിനു മുന്നില്‍ കൊണ്ട് വരാന്‍

 

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം