മണലാരണ്യത്തിലും വിപ്ലവ നക്ഷത്രം ഉദിച്ചു ;രാജസ്ഥാന്‍ കോളേജ് ക്യാമ്പസുകളില്‍ എബിവിപിയെ തകര്‍ത്തെറിഞ്ഞ് എസ്എഫ്‌ഐ

ന്യൂഡല്‍ഹി: കേരളത്തിന്‍റെ ഹരിത മണ്ണില്‍ മാത്രമല്ല രാജസ്ഥാന്‍ മണലാരണ്യത്തിലും വിപ്ലവ നക്ഷത്രം ഉദിച്ചു.സംഘപരിവാറിനെതിരെയുള്ള പ്രതിഷേധം ശക്തമാക്കി രാജസ്ഥാന്‍ കോളേജ് ക്യാമ്പസുകള്‍.

രാജസ്ഥാനില്‍ കഴിഞ്ഞ ദിവസം നടന്ന വിദ്യാര്‍ത്ഥി യൂണിയന്‍  തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐ ഉജ്വല വിജയം സ്വന്തമാക്കി . സംഘപരിവാറിന്റെ ശക്തികേന്ദ്രങ്ങളടക്കം 21 കോളേജുകളില്‍ മികച്ച ഭൂരിപക്ഷത്തിലാണ് എസ്എഫ്‌ഐ ജയിച്ചു കയറിയത്.

കഴിഞ്ഞ വര്‍ഷം 4 കോളേജുകളില്‍ മാത്രമാണ് സംഘടനക്ക് യൂണിയന്‍ ഉണ്ടായിരുന്നത്. അവിടെ നിന്നാണ് ഇത്തവണ 21 കോളെജുകളിലെ യൂണിയന്‍ ഭരണമെന്ന ചരിത്രനേട്ടം എസ്എഫ്‌ഐ സ്വന്തമാക്കിയത്. വോട്ടെണ്ണലില്‍ തുടക്കം മുതലേ ആധിപത്യമുറപ്പിച്ച എസ്എഫ്‌ഐ സംഘപരിവാര്‍ ക്യാമ്പുകള്‍ക്ക് കനത്തപ്രഹരം നല്‍കിക്കൊണ്ടായിരുന്നു മുന്നേറിയത്.

ഹനുമംഗര്‍ ജില്ലയിലെ നെഹ്റു മെമ്മോറിയല്‍ പോസ്റ്റ് കോളേജില്‍  പ്രസിഡന്റായി എസ്എഫ്‌ഐയുടെ മഹേന്ദ്രകുമാര്‍ ശര്‍മയാണ് വിജയിച്ചത്. രാജസ്ഥാനിലെ വിദ്യാര്‍ഥി പ്രസ്ഥാനത്തിനൊപ്പം ഈ നേട്ടം കൈവരിക്കാന്‍ പ്രയത്നിച്ച ഓരോ സഖാക്കള്‍ക്കും അഭിവാദ്യം അര്‍പ്പിക്കുന്നതായി എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റിയും കേന്ദ്രകമ്മിറ്റിയും അറിയിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം