ജോലി കിട്ടിയില്ല; കാരണം അറിയാന്‍ ജ്യോത്സ്യനെ കാണാനെത്തിയ യുവതിക്ക് കിടിയതോ എട്ടിന്റെ പണിയും

ജ്യോത്സ്യന്മാരെ അങ്ങനെ കണ്ണടച്ച് വിശ്വസിക്കല്ലേ. എന്തിനും ഏതിനും ജ്യോത്സ്യം നോക്കാന്‍ പോകുന്നവരാണ് ഭൂരിഭാഗം പേരും കൂടുതലും സ്ത്രീകള്‍. എന്നാല്‍ ചില കപട ജ്യോല്സ്യന്മാരാല്‍ വഞ്ചിക്കപ്പെടുന്നതും സ്ത്രീകള്‍തന്നെ.  ജോലി കിട്ടാത്തതിന്റെ  കാരണം അറിയാന്‍ ജ്യോത്സ്യനെ കാണാനെത്തിയപ്പോള്‍ അപമാര്യാതയായി പെരുമാറിയെന്ന ആരോപണവുമായി യുവതി രംഗത്തെതിയിരിക്കുകയാണ്. മംഗലാപുരം പാണ്ഡേശ്വരത്ത് അത്താവറില്‍ ജ്യോതിഷാലയം നടത്തുന്ന ആള്‍ക്കെതിരെയാണ് യുവതിയുടെ പരാതി. വഞ്ചനാകുറ്റത്തിന് നേരത്തെ പോലീസ് അറസ്റ്റ് ചെയ്ത ജ്യോത്സ്യനെതിരെയാണ് യുവതി പീഡനശ്രമം ആരോപിച്ച് രംഗത്തെത്തിയിരിക്കുന്നത്.

ജ്യോത്സ്യന്‍ തന്നില്‍ നിന്നും 9000 രൂപ തട്ടിയെടുത്തതായും പീഡിപ്പിക്കാന്‍ ശ്രമിച്ചതായും യുവതി ആരോപണത്തില്‍ പറഞ്ഞിട്ടുണ്ട്. പീഡനശ്രമത്തിനിടെ യുവതി ഓടി രക്ഷപ്പെടുകയായിരുന്നെന്ന് പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. ജ്യോതിഷിക്കെതിരെ ചില യുക്തിവാദികള്‍ നേരത്തെ പോലീസിന് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് ജ്യോതിഷിയെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം