പീഡനം തടയാന്‍ സ്ത്രീകള്‍ക്ക് ഒരു ഒറ്റമൂലി ;ഡോക്ടറുടെ ഫേസ്ബുക്ക് കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലകുന്നു

പീഡനം തടയാന്‍ സ്ത്രീകള്‍ക്ക് ഒരു ഒറ്റമൂലി .ഡോക്ടര്‍ രാഗേഷിന്‍റെ ഫേസ്ബുക്ക് കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലകുന്നു. ഒരു ഡോക്ടറുടെ വിലപ്പെട്ട നിർദ്ദേശമാണ്.സ്ത്രീകൾ തീർച്ചയായും വായിക്കുക എന്ന  തലക്കെട്ടോടെ യുള്ള ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെയാണ്………..

ഒരു ഡോക്ടർ ആയതു കൊണ്ട് കുറച്ചു ആധികാരികമായി തന്നെ പറയാം.
സ്ത്രീകൾക്ക് വേണ്ടി മാത്രം ആണ് ഈ പോസ്റ്റ്.
ഇനി ഒരു സഹോദരിയെയും പീഡനത്തിന് ഇരയായി
കാണേണ്ടി വരരുത് എന്ന ഒരേഒരു പ്രാത്ഥനയിൽ …
ഈ ചെറിയ അറിവിന്റെ കുറിപ്പ് സമർപ്പിക്കുന്നു.
ആദ്യം നമുക്ക് പഠിക്കാനുള്ളത് പുരുഷന്റെ ലൈംഗിക
അവയവങ്ങളെ കുറിച്ചാണ്.

പീഡനം സഹിക്കേണ്ടി വരുന്ന സഹോദരിമാർ പലരും അതിനെ കുറിച്ച്
അജ്ഞരാണ്. എന്നാൽ കേട്ടോളൂ.
പുരുഷന് പ്രധാനമായും രണ്ടു ലൈംഗിക അവയവങ്ങൾ ആണ് ഉള്ളത്.
ഒന്ന് ലിംഗം
രണ്ടു വൃഷണം ( ലിംഗത്തിന്റ താഴെ ഉള്ള അവയവം)
വൃഷണത്തിൽ ഉല്പാദിപ്പിക്കപ്പെടുന്ന ബീജം ശുക്ല രൂപത്തിൽ സ്ത്രീയുടെ ഗർഭ പാത്രത്തിൽ നിക്ഷേപിക്കുക എന്നതാണ് ലിംഗത്തിന്റെ ജോലി.
എന്നാൽ
ശരീരത്തിലെ ഏറ്റവും വലിയ ലൈംഗിക
അവയവം ഏതാണെന്നു ചോദിച്ചപ്പോൾ
ഐ.എ.എസുകാർ വരെ നെറ്റി ചുളിച്ചു.
ഉത്തരം തെറ്റായി പറഞ്ഞു.

 


അവൻ ഇമ്മിണി
വലിയ ലിംഗം എന്നായിരിക്കും പറഞ്ഞത്.
ശരി ഉത്തരം തലചോർ ആണ്.
തല ചോർ ഇല്ലെങ്കിൽ പിന്നെ എന്തുണ്ടായിട്ടും കാര്യമില്ല കാരണം അതാണ് അനുഭൂതി
ഉണ്ടാക്കുന്നത്.
ജെയിംസ് ബോണ്ടിന്റെ ഒരു സിനിമയിൽ
അത് കാണിക്കുന്നുണ്ട്.
“The world is not enough”
ആണെന്ന് തോന്നുന്നു.
ബ്രെയിൻ പോയാൽ എല്ലാ ഫീലിങ്ങും പോയി.
ശരി
ഇനി കാര്യത്തിലേക്കു വരാം
ശരീരത്തിന് ഒരു ബുദ്ധിയുണ്ട്
ആ ബുദ്ധി വച്ച് ശരീരം ചില വി.വി.ഐ.പി കളെ സൃഷ്ഠിച്ചിട്ടുണ്ട്.
അതിലൊരു വി.വി.ഐ.പി ആണ് നമ്മുടെ
വൃഷണം.


അവിടെ ഒരു പ്രത്യക താപം ശരീരം സൃഷ്ടിക്കുന്നു
കാരണം ആ താപത്തിൽ മാത്രമേ ബീജങ്ങൾ ഉല്പാദിപ്പിക്കാൻ കഴിയുകയുള്ളൂ. ബീജങ്ങൾ ഉണ്ടായാൽ മാത്രമേ തലമുറ നില നിൽക്കുകയുള്ളൂ.
നമ്മുടെ ശരീരത്തിന്റെ നിലനിൽപ്പിന്റെ ഏറ്റവും
വലിയ ഉദ്യേശ ലക്ഷ്യം എന്നത് ചിക്കൻ ബിരിയാണി
തിന്നുക എന്നതല്ല. ഏറ്റവും നല്ല സന്താനങ്ങളെ
ഭൂമിയിൽ എത്തിക്കുക എന്നതാണ്.
ഇനി സഹോദരിമാരോട് നിങ്ങളെ നിങ്ങളുടെ ഇഷ്ടമില്ലാതെ ആരെങ്കിലും ലൈംഗിക ബന്ധത്തിനു
ബലമായി ഉപദ്രവിച്ചാൽ.
നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം.
അവന്റെ കാലിന്റെ ഇടയിൽ നോക്കി ഒറ്റ തോഴി.
#*%%%+.
തീർന്നു.!
ഇനി ഒഴിയാൻ പറ്റാത്ത സാഹചര്യം ആണെങ്കിൽ ബുദ്ധി പൂർവം
അവന്റെ വൃഷണത്തിൽ പിടിച്ചു ഒറ്റ ഞെക്ക്..
തീർന്നു…!
ഏതു പീഡന ശ്രമവും നിങ്ങൾക്ക് തടയാനാവും.
പണ്ട് ഫുട് ബോള് കളിച്ചപ്പോൾ കാലിന്റെ ഇടയിൽ
അടി കിട്ടിയപ്പോൾ ചക്ര ശ്വാസം വലിച്ചിട്ടുണ്ട്.
കുറെ നേരം ശ്വാസം എടുക്കാൻ കഴിയാതെയും
വന്നു.


ഇത്രേം സമയം മതി നിങ്ങൾക്ക് രക്ഷപെടാൻ.
ഇനി ഒരു സഹോദരിയും പീഡിപ്പിക്കപെടരുത്
എന്ന ഉദ്യേശത്തോടെ..
പുരുഷൻമാരുടെ
ആണവായുധത്തിന്റെ പാസ് വേർഡ് ആണ്
തന്നിരിക്കുന്നത്.
ഇത് ശ്രദ്ധിച്ചു കൈകാര്യം ചെയ്യണേ….
കെട്ട്യോന്റെ മേൽ ഒന്നും പരീക്ഷിക്കല്ലേ..!
പാവം ജീവിച്ചു പൊയ്ക്കോട്ടേ .!
…….
എന്ന് നിങ്ങളുടെ സ്വന്തം…
സഹോ..
ഡോക്ടർ: രാകേഷ് വല്ലിട്ടായിൽ.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം