ഓട്ടോയില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; യുവാവും ഡ്രൈവറും പിടിയില്‍

കണ്ണൂര്‍: ഓട്ടോയില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയെ  പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ്  പിടിയില്‍. കണ്ണൂര്‍ ഇരിട്ടിയിലാണ് സംഭവം. ബുധനാഴ്ച വൈകുന്നേരം പഴയഞ്ചേരിയില്‍ നിന്ന് യുവതി ഓട്ടോയില്‍ കയറുകയായിരുന്നു.ഈ സമയം ഓട്ടോയില്‍ ഉണ്ടായിരുന്ന റിയാസ് യുവതിയെ കയറി പിടിക്കുകയായിരുന്നെന്നാണ് പരാതിയില്‍ പറയുന്നത്. റിയാസ് പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ യുവതി ഓട്ടോറിക്ഷയില്‍ നിന്ന് പുറത്തേക്ക് ചാടുകയായിരുന്നു. കാലിനു പരുക്കേറ്റ യുവതി ഇപ്പോള്‍ തലശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് പന്തലങ്ങാടി സ്വദേശി റിയാസിനെ ഇരിട്ടി എസ്.ഐ സുധീര്‍ അറസ്റ്റുചെയ്തു. കസ്റ്റഡിയിലുള്ള ഓട്ടോ ഡ്രൈവറെയും ചോദ്യം ചെയ്തുവരികയാണ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം