പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച എം.എല്‍.എ.പിടിയില്‍; മന്ത്രി പുത്രനില്‍ നിന്നും ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍

ഗുവാഹത്തി: പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് മേഘാലയാണ് അറസ്റ്റിലായത്. ഇയാള്‍ ഒളിവില്‍ കഴിയുകയായിരുന്നു. എംഎല്‍എ ജൂലിയാസ് അസം പൊലീസും മേഘാലയ പൊലീസും ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പേറഷനിലാണ് കിറ്റ്‌ബോക് ഡോര്‍ഫാംഗ് ഗുവാഹത്തിയിലെ ഗാര്‍ച്ചുക്കില്‍ ശനിയാഴ്ച അറസ്റ്റിലായത്.

ഒരു ഭീകര സംഘടന ആരംഭിച്ചതിനെ തുടര്‍ന്ന് 2007ല്‍ ഡോര്‍ഫന്‍ പൊലീസില്‍ കീഴടങ്ങിയിരുന്നു. പിന്നീട് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ പോക്‌സോ ഉള്‍പ്പെടെയുള്ള വിവിധ വകുപ്പുകള്‍ ചുമത്തി കേസെടുത്തതോടെ ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു. കോണ്‍ഗ്രസ് നേതാവും ആഭ്യന്തര മന്ത്രിയുമായ എച്ച്ഡിആര്‍ ലിന്‍ഡോഗിന്റെ മകന്‍ കഴിഞ്ഞ മാസം അറസ്റ്റിലായതോടെയായിരുന്നു എംഎല്‍എ ഉള്‍പ്പെടെ  ഗസ്റ്റ് ഹൗസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിയ്ക്കുന്ന സെക്‌സ് റാക്കറ്റിനെക്കുറിച്ചുള്ള വിവരം പുറത്തറിയുന്നത്. ഗസ്റ്റ് ഹൗസിന് സമീപത്തുനിന്നും രക്ഷപ്പെടുത്തിയ പെണ്‍കുട്ടിയെ പൊലീസ് സ്റ്റേഷനിലെത്തിച്ചപ്പോഴാണ് എംഎല്‍എ ഉള്‍പ്പെട്ട പ്രമുഖരുടെ പേര് വെളിപ്പെടുന്നത്. ഏഴ് പേരില്‍ അഞ്ച് പേര്‍ക്കെതിരെ എഎഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഏഴ് പേരില്‍ നാല് പേര്‍ സ്ത്രീകളാണ്. ജനുവരി നാലിന് പ്രാദേശിക കോടതിയാണ് എംഎല്‍എ ഡോര്‍ഫാംഗിനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്നാണ് ഇയാളെ കണ്ടെത്തുന്നതിനുള്ള നീക്കം പൊലീസ് ശക്തമാക്കിയത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം