യാത്രക്കരിയായ് യുവതിയെ ആക്രമിച്ചു നഗ്നചിത്രങ്ങൾ വാട്സാപ് വഴി പ്രചരിപ്പിച്ച ‘ഒല’ ടാക്സി ഡ്രൈവർ അറസ്റ്റിൽ

ബെംഗളൂരു: യാത്രയ്ക്കിടെ യുവതിയെ ആക്രമിച്ചു നഗ്നചിത്രങ്ങൾ വാട്സാപ് വഴി പ്രചരിപ്പിച്ച ‘ഒല’ ടാക്സി ഡ്രൈവർ അറസ്റ്റിൽ. വി. അരുണിനെയാണു ബെംഗളൂരു പൊലീസ് പിടികൂടിയത്. വെരിഫിക്കേഷനില്ലാതെ ഇയാളെ ഡ്രൈവറായെടുത്തതിൽ വിശദീകരണം ആവശ്യപ്പെട്ട് ‘ഒല’ കമ്പനിയ്ക്കു പൊലീസ് നോട്ടിസ് അയച്ചു.

സംഭവം നടന്നു മൂന്നു മണിക്കൂറിനകം പ്രതിയെ പിടികൂടി. അക്രമത്തിനിരയായ യുവതി ഒട്ടും വൈകാതെ പൊലീസിനെ വിവരം അറിയിച്ചതാണു പ്രതിയെ പിടികൂടാൻ സഹായിച്ചത്. യുവതിയുടെ അവസരോചിത ഇടപെടലിൽ പൊലീസ് അഭിനന്ദനമറിയിച്ചു.

ബെംഗളൂരുവിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഇരുപത്തിയാറുകാരിയാണ് ആക്രമണത്തിനിരയായത്. യുവതി ടാക്സിയിൽ ഒറ്റയ്ക്കായിരുന്നു. ആർക്കിടെക്ടായ ഇവർ ജൂൺ ഒന്നിനു പുലർച്ചെ ബെംഗളൂരുവിൽനിന്നു മുംബൈയ്ക്കുള്ള വിമാനയാത്രയ്ക്കാണു ടാക്സി വിളിച്ചത്.

ഇടയ്ക്കു സ്ഥിരം റൂട്ടിൽനിന്നു മാറി വാഹനമോടിച്ചതു ചോദ്യം ചെയ്തെങ്കിലും അതാണ് എളുപ്പവഴി എന്നായിരുന്നു മറുപടി. യാത്രയ്ക്കിടെ വിജനമായ സ്ഥലത്തെത്തിയപ്പോൾ ഇയാൾ വാഹനം നിർത്തി പുറത്തിറങ്ങുകയും യുവതിയെ പീഡിപ്പിക്കുകയുമായിരുന്നു. ശബ്ദമുണ്ടാക്കിയാൽ മറ്റു ചിലരെ കൂടി വിളിച്ചു കൂട്ടമാനഭംഗത്തിനിരയാക്കുമെന്നും ഭീഷണിപ്പെടുത്തി.

അതിനിടെ യുവതിയുടെ വസ്ത്രങ്ങൾ അഴിപ്പിച്ച് നഗ്നചിത്രങ്ങളെടുക്കുകയും ചെയ്തു. കഴുത്തു ഞെരിച്ചു ശ്വാസം മുട്ടിച്ചായിരുന്നു യുവതിയെ ഭീഷണിപ്പെടുത്തിയത്. ചിത്രങ്ങൾ വാട്സാപ് വഴി പ്രചരിപ്പിക്കുകയും ചെയ്തു. സംഭവത്തിനു പിന്നാലെ പൊലീസിന് ഇമെയിൽ വഴി യുവതി പരാതി നൽകി. തുടർന്നു നടത്തിയ അന്വേഷണത്തിലാണു പ്രതിയെ പിടികൂടിയത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം