കണ്ണൂര്‍ കൊലപാതകം; പിന്നില്‍ ഏഴംഗ സംഘമെന്ന് സൂചന

ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ലെ ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ന്‍റെ കൊ​ല​പാ​ത​ക​ത്തി​നു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച സം​ഘ​ട​ത്തെ കു​റി​ച്ച് സൂ​ച​ന ല​ഭി​ച്ചെ​ന്നു പോ​ലീ​സ്. ഏ​ഴം​ഗ സം​ഘ​മാ​ണ് കൊ​ല​യ്ക്കു പി​ന്നി​ലെ​ന്നും ഇ​വ​ർ ഉ​ട​ൻ പി​ടി​യി​ലാ​കു​മെ​ന്നും പോ​ലീ​സ് വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. കൊ​ല​യാ​ളി​ക​ൾ സ​ഞ്ച​രി​ച്ച​തെ​ന്നു ക​രു​തു​ന്ന കാ​ർ പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു. രാ​മ​ന്ത​ളി സ്വ​ദേ​ശി​യു​ടേ​താ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ഇ​ന്നോ​വ കാ​റെ​ന്നാ​ണ് വി​വ​രം.

ആ​ർ​എ​സ്എ​സ് രാ​മ​ന്ത​ളി മ​ണ്ഡ​ലം കാ​ര്യ​വാ​ഹ​ക് ക​ക്കം​പാ​റ​യി​ലെ ചൂ​ര​ക്കാ​ട്ട് ബി​ജു​വാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം അ​ക്ര​മി​ക​ളു​ടെ വെ​ട്ടേ​റ്റു കൊ​ല്ല​പ്പെ​ട്ട​ത്. പ​ഴ​യ​ങ്ങാ​ടി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ​നി​ന്നു ബൈ​ക്കി​ൽ വ​രി​ക​യാ​യി​രു​ന്ന രാ​ജേ​ഷും ബി​ജു​വും സ​ഞ്ച​രി​ച്ച ബൈ​ക്കി​നെ മു​ട്ടം പാ​ല​ത്തി​നു സ​മീ​പം വ​ച്ച് ഇ​ന്നോ​വ കാ​റി​ലെ​ത്തി​യ സം​ഘം ഇ​ടി​ച്ചു​വീ​ഴ്ത്തി ബി​ജു​വി​നെ ക​ഴു​ത്തി​നു വെ​ട്ടി കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. കാ​റി​ലു​ണ്ടാ​യി​രു​ന്ന ഏ​ഴു​പേ​രി​ൽ നാ​ലു പേ​രാ​ണു ബി​ജു​വി​നെ ആ​ക്ര​മി​ച്ച​തെ​ന്നാ​ണു മൊ​ഴി.

മ​റ്റൊ​രാ​ൾ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന രാ​ജേ​ഷി​നെ ഭ​യ​പ്പെ​ടു​ത്തി ഓ​ടി​ക്കു​ക​യാ​യി​രു​ന്നു. മ​റ്റു ര​ണ്ടു​പേ​ർ കാ​റി​ൽ ത​ന്നെ ഇ​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​ലൊ​രാ​ൾ താ​ൻ ശ്ര​ദ്ധി​ക്കു​ന്നു​ണ്ടെ​ന്നു മ​ന​സി​ലാ​ക്കി​യ​തോ​ടെ മു​ഖം തു​ണി​കൊ​ണ്ടു മ​റ​ച്ച​താ​യി രാ​ജേ​ഷ് മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​യാ​ള​ട​ക്കം സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന ചി​ല​രെ​ക്കു​റി​ച്ചാ​ണു പോ​ലീ​സി​നു വി​വ​രം ല​ഭി​ച്ച​ത്.

ഇ​വ​ർ പോ​ലീ​സി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. സി​സി​ടി​വി കാ​മ​റ ദൃ​ശ്യ​ങ്ങ​ളും, സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ മൊ​ബൈ​ൽ ഫോ​ണ്‍ ട​വ​ർ ലൊ​ക്കേ​ഷ​നു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചും അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ശി​വ​വി​ക്ര​മ​ത്തി​ന്‍റെ നേ​രി​ട്ടു​ള്ള മേ​ൽ​നോ​ട്ട​ത്തി​ൽ ത​ളി​പ്പ​റ​ന്പ് ഡി​വൈ​എ​സ്പി കെ.​വി. വേ​ണു​ഗോ​പാ​ലി​നാ​ണ് അ​ന്വേ​ഷ​ണ ചു​മ​ത​ല. –

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം