സ്‌കൂളില്‍ വിദ്യാർത്ഥിയുടെ വിളയാട്ടം: 10 പത്തുപേര്‍ കൊല്ലപ്പെട്ടു

അമേരിക്കയിലെ ടെക്‌സാസിലുള്ള സാന്റാ ഫെ ഹൈസ്‌കൂളിൽ ഇന്നലെ രാവിലെ ഉണ്ടായ വെടിവെയ്പ്പിൽ പത്തുപേര്‍ കൊല്ലപ്പെട്ടു.

ഇതേ സ്‌കൂളിലെ ഒരു വിദ്യാര്‍ഥിയായ ദിമിത്രിയോസ് പഗൗര്‍സീസ് എന്ന 17 കാരനാണ് ആക്രമണം നടത്തിയത്. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

ഷോട്ട് ഗണ്ണും, റിവോള്‍വറും ഉപയോഗിച്ചാണ് ദിമിത്രിയോസ് വെടിവയ്പ്പ് നടത്തിയത്. വിദ്യാര്‍ഥികളടക്കമുള്ളവര്‍ രക്ഷപ്പെടാനുള്ള ശ്രമം നടത്തിയെങ്കിലും കൂടുതല്‍ പേര്‍ക്ക് പരിക്കേല്‍ക്കുകയായിരുന്നു.

അതേസമയം ദിമിത്രിയോസ് ഉള്‍പ്പെടയുള്ള രണ്ടുപേരെ അറസ്റ്റ് ചെയ്തതായി ഹാരിസ് കൗണ്ടി ഷെറിഫ് എഡ് ഗോര്‍സാലസ് അറിയിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം