സം​സ്ഥാ​ന സ്‌​കൂ​ള്‍ കാ​യി​കോ​ത്സ​വ​ത്തി​ന് മീ​ന​ച്ചി​ലാ​റി​ന്‍റെ തീ​ര​ത്ത് തു​ട​ക്കമായി

പാ​ലാ:   61ാമ​ത് സം​സ്ഥാ​ന സ്‌​കൂ​ള്‍ കാ​യി​കോ​ത്സ​വ​ത്തി​ന് മീ​ന​ച്ചി​ലാ​റി​ന്‍റെ തീ​ര​ത്ത് തു​ട​ക്കമായി. പാലക്കാട് ജില്ലക്കാണ് ആദ്യ സ്വര്‍ണം.  സീനിയര്‍ ആണ്‍കുട്ടികളുടെ 5000 മീറ്ററില്‍ പറളി സ്കൂളിലെ പി.എന്‍.അജിത്തിനാണ് സ്വര്‍ണം. എറണാകുളം ജില്ലക്കാണ് മീറ്റിലെ രണ്ടാം സ്വര്‍ണം. പെണ്‍കുട്ടികളുടെ 3000 മീറ്ററിലാണ് എറണാകുളത്തിന്റെ അനുമോള്‍ തമ്പി സ്വര്‍ണം നേടിയത്. 

പാലാ നഗരസഭാ സിന്തറ്റിക് ട്രാക്കില്‍ 2800 താരങ്ങളാണ് പുതിയ ഉയരവും വേഗവും തേടുക.  പാ​ലാ മു​നി‍​സി​പ്പ​ല്‍ സ്റ്റേ​ഡി​യ​ത്തി​ലെ പൊ​ന്‍​തി​ള​ക്ക​മാ​ര്‍​ന്ന സി​ന്ത​റ്റി​ക് ട്രാ​ക്കി​ല്‍ രാ​വി​ലെ ഏ​ഴി​ന് സീ​നി​യ​ര്‍ ആ​ണ്‍​കു​ട്ടി​ക​ളു​ടെ 5000 മീ​റ്റ​ര്‍ മ​ത്സ​ര​ത്തോ​ടെ ട്രാ​ക്കു​ണ​ര്‍ന്നത്. വൈ​കു​ന്നേ​രം നാ​ലി​ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ കാ​യി​ക​മേ​ള​യും പു​ത്ത​ന്‍ സി​ന്ത​റ്റി​ക് ട്രാ​ക്കും ഉ​ദ്ഘാ​ട​നം ചെ​യ്യും. തി​ങ്ക​ളാ​ഴ്ച അ​വ​സാ​നി​ക്കു​ന്ന മേ​ള​യി​ല്‍ സ​ബ് ജൂനിയ​ർ, ജൂ​നിയ​ര്‍, സീ​നി​യ​ര്‍ ആ​ണ്‍-​പെ​ണ്‍ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 95 ഇ​ന​ങ്ങ​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ള്‍.

ഇ​താ​ദ്യ​മാ​യി പ്രാ​യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മ​ത്സ​ര​ങ്ങ​ള്‍ ന​ട​ക്കു​ക. 14 വ​യ​സി​ന് താ​ഴെ​യു​ള്ള കു​ട്ടി​ക​ള്‍ സ​ബ് ജൂനി​യ​റി​ലും 17 വ​യ​സി​ല്‍ താ​ഴ​യു​ള്ള​വ​ര്‍ ജൂനിയറിലും 19 വ​യ​സി​ന് താ​ഴെ​യു​ള്ള​വ​ര്‍ സീ​നി​യ​ര്‍ വി​ഭാ​ഗ​ത്തി​ലും മ​ത്സ​രി​ക്കും. 2858 താ​ര​ങ്ങ​ള്‍ കാ​യി​കോ​ത്സ​വ​ത്തി​നു മാ​റ്റു​ര​യ്ക്കു​മ്പോ​ള്‍ ഏ​ഷ്യ​യി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ സ്കൂ​ൾ കാ​യി​ക മാ​മാ​ങ്ക​മാ​യി ഇ​തു മാ​റും. 350 ഒ​ഫീ​ഷ്യ​ലു​ക​ളും 230 എ​സ്‌​കോ​ര്‍​ട്ടിം​ഗ് ഒ​ഫീ​ഷ്യ​ലു​ക​ളും എ​ത്തി​യി​ട്ടു​ണ്ട്. കി​രീ​ടം നി​ല​നി​ര്‍​ത്താ​ന്‍ പാ​ല​ക്കാ​ട് ജി​ല്ല​യും തി​രി​ച്ചു​പി​ടി​ക്കാ​ന്‍ എ​റ​ണാ​കു​ള​വും ക​ച്ച​കെ​ട്ടി​യി​റ​ങ്ങു​ന്ന​തോ​ടെ പാ​ലാ​യി​ലെ പു​ത്ത​ന്‍ ട്രാ​ക്കി​ല്‍ പോ​രാ​ട്ടം ക​ന​ക്കും. എ​ട്ടു പോ​യിന്റ് വ്യ​ത്യാ​സ​ത്തി​ല്‍ “ഫോ​ട്ടോ​ഫി​നി​ഷിം​ഗി’’​ലൂ​ടെ​യാ​യി​രു​ന്നു ക​ഴി​ഞ്ഞ വ​ര്‍​ഷം തേ​ഞ്ഞി​പ്പ​ല​ത്ത് ന​ട​ന്ന കാ​യി​കോ​ത്സ​വ​ത്തി​ല്‍ പാ​ല​ക്കാ​ട്ടു​കാ​ര്‍ എ​റ​ണാ​കു​ള​ത്തെ മ​റി​ച്ചത്.

ഇ​ത്ത​വ​ണ​യും പാ​ല​ക്കാ​ടും എ​റ​ണാ​കു​ള​വും ത​മ്മി​ലു​ള്ള പോ​രാ​ട്ട​മാ​യി​രി​ക്കും ശ്ര​ദ്ധേ​യ​മാ​വു​ക. കോ​ത​മം​ഗ​ലം മാ​ര്‍​ബേ​സി​ല്‍ എ​ച്ച്എ​സ്എ​സ്, സെ​ന്റ് ജോ​ര്‍​ജ് എ​ച്ച്എ​സ്എ​സ്, മാ​തി​ര​പ്പി​ള്ളി ജി​വി​എ​ച്ച്എ​സ്എ​സ്, പി​റ​വം മ​ണീ​ട് ജി​വി​എ​ച്ച്എ​സ്എ​സ് എ​ന്നീ സ്‌​കൂ​ളു​ക​ളാ​ണ് എ​റ​ണാ​കു​ള​ത്തി​ന് പ്ര​തീ​ക്ഷ ന​ല്കു​ന്ന​വ​ര്‍. മി​ന്നും പ്ര​ക​ട​ന​ത്തോ​ടെ ജി​ല്ലാ മീ​റ്റു​ക​ളി​ല്‍ തി​ള​ങ്ങി​യ ഈ ​സ്‌​കൂ​ളു​ക​ളു​ടെ മി​ക​വി​ല്‍ എ​റ​ണാ​കു​ള​ത്തി​നു ത​ന്നെ​യാ​ണ് കി​രീ​ട സാ​ധ്യ​ത ക​ല്പി​ക്ക​പ്പെ​ടു​ന്ന​ത്.

എ​ന്നാ​ല്‍, ക​ഴി​ഞ്ഞ വ​ര്‍​ഷ​ത്തെ കി​രീ​ട​നേ​ട്ടം ആ​വ​ര്‍​ത്തി​ക്കാ​ന്‍ ത​ങ്ങ​ള്‍ ത​യാ​റെ​ടു​ത്തു​ ക​ഴി​ഞ്ഞ​താ​യി പാ​ല​ക്കാ​ട് ടീം ​പ​റ​യു​ന്നു. ക​ല്ല​ടി, പ​റ​ളി സ്‌​കൂ​ളു​ക​ളു​ടെ ക​രു​ത്തി​ൽ പാ​ല​ക്കാ​ടും മി​ടു​ക്ക​രാ​യ താ​ര​ങ്ങ​ളു​മാ​യാ​ണ​ത്തെി​യ​ത്. പു​ല്ലൂ​രാം​പാ​റ സെ​ന്റ് ജോ​സ​ഫ്‌​സ് എ​ച്ച്എ​സ്എ​സ്, ക​ട്ടി​പ്പാ​റ ഹോ​ളി​ഫാ​മി​ലി സ്‌​കൂ​ള്‍ എ​ന്നീ താ​ര​ക്കൂ​ട്ട​ങ്ങ​ളു​മാ​യെ​ത്തി​യ കോ​ഴി​ക്കോ​ടും ക​രു​ത്ത​രാ​യ നി​ര​യാ​ണ്. കു​റു​മ്പ​നാ​ടം സെന്റ് പീ​റ്റേ​ഴ്‌​സ് എ​ച്ച്എ​സ്എ​സ്, ഭ​ര​ണ​ങ്ങാ​നം സേ​ക്ര​ഡ് ഹാ​ര്‍​ട്ട് എ​ച്ച്എ​സ്, കോ​രു​ത്തോ​ട് സി​കെ​എം​എ​ച്ച്എ​സ്എ​സ്, പാ​റ​ത്തോ​ട് ഗ്രേ​സി മെ​മ്മോ​റി​യ​ല്‍ എ​ച്ച്എ​സ് തു​ട​ങ്ങി​യ സ്‌​കൂ​ളു​ക​ളു​ടെ മി​ക​വി​ല്‍ മു​ന്നേ​റാ​നു​റ​ച്ചാ​ണ് ആ​തി​ഥേ​യ​രാ​യ കോ​ട്ട​യ​വും ട്രാ​ക്കി​ലി​റ​ങ്ങു​ന്ന​ത്.

കാ​യി​ക​താ​ര​ങ്ങ​ളു​ടെ ര​ജി​സ്‌​ട്രേ​ഷ​ന്‍ പാ​ലാ സെ​ന്റ് തോ​മ​സ് സ്‌​കൂ​ളി​ല്‍ പൂ​ര്‍​ത്തി​യാ​യി. ക​ഴി​ഞ്ഞ വ​ര്‍​ഷ​ത്തെ​പ്പോ​ലെ ഹ​രി​ത പെ​രു​മാ​റ്റ​ച്ച​ട്ടം‍ കാ​യി​കോ​ത്സ​വ​ത്തി​ന് ബാ​ധ​ക​മാ​ണ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം