വിഴിഞ്ഞത്ത് നിയന്ത്രണം തെറ്റിയ സ്​കൂൾ ബസ്​ കനാലിലേക്ക്​ മറിഞ്ഞു

തിരുവനന്തപുരം: വിഴിഞ്ഞം ചൊവ്വരയിൽ നിയന്ത്രണം തെറ്റിയ സ്​കൂൾ ബസ്​ കനാലിലേക്ക്​ തലകീഴായി മറിഞ്ഞ്​ 10 കുട്ടികൾക്ക്​ പരിക്കേറ്റു. പട്ടം താണുപിള്ള മെമ്മോറിയൽ സ്‌കൂളിലെ മിനി ബസ് ആണ് അപകടത്തിൽപെട്ടത്​. സ്​കൂളിലേക്ക്​ ക​ുട്ടികളെ കയറ്റി കൊണ്ടുപോകുന്നതിനിടെയാണ്​ അപകടം.

ആരുടേയും പരിക്ക്​ ഗുരുതരമല്ലെന്നാണ്​ റിപ്പോർട്ട്​.ഇന്ന് രാവിലെ എട്ടു മണിയോടെ ചൊവ്വര കാവുനട റോഡിലാണ് അപകടം. ഒരു വാഹനത്തിന് മാത്രം കഷ്ടിച്ച് പോകാൻ കഴിയുന്ന റോഡിലാണ് അപകടം നടന്നത്. തലകീഴായി മറിഞ്ഞ ബസിനുള്ളിൽ നിന്ന് പരിക്ക് പറ്റിയ കുട്ടികളെ നാട്ടുകാർ രക്ഷപ്പെടുത്തി റോഡിലൂടെ പോയ വാഹനങ്ങളിൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം