മാവോയിസ്റ്റ് വേട്ട; പൊലീസിനെതിരെ ആഞ്ഞടിച്ച് സത്യന്‍ മൊകേരി

sathyanകോഴിക്കോട് : നിലമ്പൂരില്‍ മാവോയിസ്റ്റുകളെ വെടിവെച്ചു കൊന്ന സംഭവത്തില്‍ സി.പി.ഐ. യുടെ വിമര്‍ശനം ശക്തമാകുന്നു. കഴിഞ്ഞ ദിവസം കാനം രാജേന്ദ്രന്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. അഭിപ്രായം പറയുന്നവരെ വെടിവച്ചുകൊല്ലാന്‍ ആര്‍ക്കും അവകാശമില്ലെന്നും  നക്സൽ വേട്ട കേരളത്തിൽ വേണ്ടെന്നും നരേന്ദ്ര മോദി ചെയ്യുന്നത് ആവർത്തിക്കാനല്ല കേരളത്തിലെ എൽഡിഎഫ് ശ്രമിക്കേണ്ടതെന്നും കാനം രാജേന്ദ്രൻ പറഞ്ഞിരുന്നു.

അതേസമയം ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് സത്യന്‍ മൊകേരി വിമര്‍ശനവുമായി രംഗത്തെത്തിയത്. മാവോയിസ്റ്റുകളെ കൊന്നതു കേരളത്തിന്‌ അഭിമാനം എന്ന ഡി.ജി.പി.യുടെ വാദം തെറ്റാണെന്നും അഭിമാനമല്ല അപമാനമാണ് എന്നും സത്യന്‍ മൊകേരി ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഫെയ്സ്ബുക്ക് പോസ്റ്റ്‌ കാണാം

sathyan-mokeri

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം