ശശികല കീഴടങ്ങി

ബം​ഗ​ളൂ​രു: തമിഴകത്തിന്‍റെ സ്വന്തം ചിന്നമ്മ എന്നു വിളിക്കുന്ന അ​ണ്ണാ ഡി​എം​കെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​കെ. ശശികല അ​ന​ധി​കൃ​ത സ്വ​ത്തു സ​ന്പാ​ദ​ന കേ​സി​ൽ ത​ട​വു​ശി​ക്ഷ​യ്ക്കു വി​ധി​യ്ക്ക​പ്പെ​ട്ടതോടെ ബം​ഗ​ളൂ​രു പ​ര​പ്പ​ന അ​ഗ്ര​ഹാ​ര കോ​ട​തി​യി​ലെ​ത്തി കീ​ഴ​ട​ങ്ങി.പ​ര​പ്പ​ന അ​ഗ്ര​ഹാ​ര ജ​യി​ൽ വ​ള​പ്പി​ൽ ഒരു താ​ത്കാ​ലി​ക കോ​ട​തി ചേ​ർ​ന്നാ​ണ് ശ​ശി​ക​ല​യ്ക്ക് കീ​ഴ​ട​ങ്ങാ​നുള്ള  സാ​ഹ​ച​ര്യം ഒ​രു​ക്കി​യ​ത്.ജ​യി​ലി​നുള്ളിൽ വ​നി​ക​ൾ​ക്കു​ള്ള ബ്ലോ​ക്കി​ലാ​യി​രി​ക്കും ശ​ശി​ക​ല​യെ പാ​ർ​പ്പി​ക്കു​ക. എന്നിരുന്നാലും ശശികലക്ക് യാതൊരു തരത്തിലുള്ള ​ പ​രി​ഗ​ണനയും  ഉ​ണ്ടാ​യി​രി​ക്കി​ല്ലെ​ന്നാ​ണ് അ​റി​ഞ്ഞത്.ചെ​ന്നൈ മ​റീ​ന ബീ​ച്ചി​ലെത്തി ജ​യ​ല​ളി​ത​യു​ടെ ശ​വ​കു​ടീ​ര​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി​യതിനു  ശേ​ഷ​മാ​ണ് ശ​ശി​ക​ല ബം​ഗ്ല​ളൂ​രു​വി​ലേ​ക്കു പു​റ​പ്പെ​ട്ട​ത്.ചെ​ന്നൈ​യി​ൽ​നി​ന്നും റോ​ഡ് മാ​ർ​ഗ​മാ​ണ് ശ​ശി​ക​ല ബം​ഗ​ളൂ​രു​വി​ലെ​ത്തി​യ​ത്.കീ​ഴ​ട​ങ്ങു​ന്ന​തി​നായി തനിക്ക് കൂ​ടു​ത​ൽ സ​മ​യം ന​ൽ​ക​ണ​മെ​ന്ന ശ​ശി​ക​ല​യു​ടെ അ​ഭി​ഭാ​ഷ​ക​ന്‍റെ അ​പേ​ക്ഷ സു​പ്രീം കോ​ട​തി തള്ളിയിരുന്നു. ഇ​തേ തു​ട​ർ​ന്നാ​ണ് ശശികല ഇ​ന്നു​ത​ന്നെ കീ​ഴ​ട​ങ്ങാ​ൻ തീ​രു​മാ​നി​ച്ച​ത്. ശ​ശി​ക​ല​യോ​ടൊ​പ്പം സ​ഹോ​ദ​ര​പു​ത്ര​ൻ വി.​എ​ൻ. സു​ധാ​ക​ര​നും നാ​ത്തൂ​ൻ ജെ. ​ഇ​ള​വ​ര​ശി​യും കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി.കേ​സി​ൽ ഇ​രു​വ​രെ​യും കോ​ട​തി ശി​ക്ഷി​ച്ചി​രു​ന്നു. സു​ധാ​ക​ര​നും ഇ​ള​വ​ര​ശി​ക്കും നാ​ലു വ​ർ​ഷം വീ​തം ത​ട​വും പ​ത്തു​കോ​ടി രൂ​പ വീ​തം പി​ഴ​യു​മാ​ണ് ശി​ക്ഷ.ജ​യ​ല​ളി​ത അ​ന്ത​രി​ച്ച​തി​നാ​ൽ അ​വ​ർ​ക്കു ശി​ക്ഷ​യി​ല്ല. അ​വി​ഹി​ത സ്വ​ത്തു​സ​ന്പാ​ദ​ന കേ​സി​ൽ ശ​ശി​ക​ല​യ്ക്കു നാ​ലു​വ​ർ​ഷം ത​ട​വാ​ണ് കോ​ട​തി വി​ധി​ച്ചി​രു​ന്ന​ത്. പ​ത്തു​കോ​ടി രൂ​പ പി​ഴ​യും അ​ട​യ്ക്ക​ണം.നേ​ര​ത്തേ ആ​റു​മാ​സം ത​ട​വി​ൽ കി​ട​ന്ന​തി​നാ​ൽ മൂ​ന്ന​ര വ​ർ​ഷം ത​ട​വ​നു​ഭ​വി​ച്ചാ​ൽ മ​തി. അ​ഴി​മ​തി​ക്കേ​സി​ൽ ശ​ശി​ക​ല​യെ​യും കൂ​ട്ടു​പ്ര​തി​ക​ളെ​യും വെ​റു​തേ വി​ട്ട ഹൈ​ക്കോ​ട തി​വി​ധി റ​ദ്ദാ​ക്കി വി​ചാ​ര​ണ​ക്കോ​ട​തി വി​ധി സു​പ്രീം കോ​ട​തി പു​നഃ​സ്ഥാ​പി​ക്കു​ക​യാ​യി​രു​ന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം