സന്തോഷ് ട്രോഫി കേരളത്തിന് ഗംഭീര തുടക്കം

ബംഗളുരു: സന്തോഷ് ട്രോഫി ഫുട്ബോള്‍ ചാംപ്യൻഷിപ്പിന്റെ യോഗ്യതാ റൗണ്ടിൽ കേരളത്തിന് ഗംഭീര തുടക്കം. ദക്ഷിണമേഖലാ യോഗ്യതാ റൗണ്ടിലെ ഗ്രൂപ്പ് ബി മൽസരത്തിൽ കേരളം മറുപടിയില്ലാത്ത ഏഴു ഗോളുകള്‍ക്ക് ആന്ധ്രാപ്രദേശിനെ തകര്‍ത്ത് തരിപ്പണമാക്കി. കേരളത്തിനുവേണ്ടി രാഹുൽ കെ പി, അഫ്‌ദാൽ എന്നിവര്‍ ഇരട്ടഗോളുകള്‍ നേടി. സജിത് പൗലോസ്, വിബിൻ തോമസ് എന്നിവര്‍ ഓരോ ഗോള്‍ നേടി. സിങ്കപ്പള്ളി വിനോദിന്റെ സെൽഫ് ഗോള്‍ ആന്ധ്രയുടെ തോൽവിയുടെ ആക്കംകൂട്ടി. ആദ്യ പകുതിയിൽ മൂന്നു ഗോളുകള്‍ക്ക് മുന്നിലായിരുന്നു കേരളം. മുഹമ്മദ് ഷെരീഫ്, ജിതിൻ എം എസ് എന്നിവര്‍ ഒരുക്കിക്കൊടുത്ത അവസരങ്ങളാണ് കേരളത്തിന് വൻ ജയം സമ്മാനിച്ചത്. മൽസരത്തിൽ ഉടനീളം മിന്നുന്ന പ്രകടനമാണ് കേരളത്തിന്റെ യുവനിര പുറത്തെടുത്തത്. മികച്ച ഒത്തിണക്കവും കളത്തിൽ പ്രകടമായി. തിങ്കളാഴ്ച തമിഴ്‌നാടിനെതിരെയാണ് കേരളത്തിന്റെ അടുത്ത മൽസരം.

Loading...