ക്രിക്കറ്റ് താരം സഞ്ജു വി സാംസണിനെതിരെ അച്ചടക്ക നടപടിയെടുത്തേക്കും

By | Thursday December 1st, 2016

downloadമുംബൈ: രഞ്ജി ട്രോഫി മത്സരത്തിനിടെ മോശം പെരുമാറ്റം നടത്തിയെന്ന ആരോപണത്തിൽ ക്രിക്കറ്റ് താരം സഞ്ജു വി. സാംസണിനെതിരെ അന്വേഷണം. കുറ്റക്കാരനെന്നു കണ്ടെത്തിയാൽ സഞ്ജുവിനെതിരേ അച്ചടക്ക നടപടി ഉണ്ടായേക്കും. കേരള ക്രിക്കറ്റ് അസോസിയേഷൻ നിയോഗിച്ച നാലംഗ സമിതിയാണ് അന്വേഷണം നടത്തുന്നത്.

രഞ്ജി ട്രോഫി മൽസരത്തിനിടെ അനുവാദമില്ലാതെ വിട്ടുനിന്നെന്ന ആരോപണമാണ് സഞ്ജുവിനെതിരേ ഉയർന്നിരിക്കുന്നത്. ബാറ്റിംഗ് കഴിഞ്ഞ് തിരിച്ചെത്തിയ സഞ്ജു ഡ്രെസിംഗ് റൂമിൽ അപമര്യാദയായി പെരുമാറിയെന്നും ആക്ഷേപമുണ്ട്. ത്രിപുരയ്ക്കെതിരായ മത്സരത്തിൽ സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തിയിരുന്നില്ല.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം