അച്ചടക്ക ലംഘനം; സഞ്ജവിന് താക്കീത്, അച്ഛന് വിലക്ക്

തിരുവനന്തപുരം: മോശം പെരുമാറ്റത്തിന്റെ പേരിൽ വിക്കറ്റ്കീപ്പർ ബാറ്റ്സ്മാൻ സഞ്ജു. വി. സാംസണ് കേരള ക്രിക്കറ്റ് അസോസിയേഷന്റെ(കെസിഎ) താക്കീത്. കെസിഎ നിയോഗിച്ച അച്ചടക്ക സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലാണ് നടപടി. സഞ്ജു ഇനി കർശന നിരീക്ഷണത്തിലായിരിക്കും. സഞ്ജു തെറ്റുകൾ ആവർത്തിക്കത്തില്ലെന്നു എഴുതി നൽകിയതായും കെസിഎ അറിയിച്ചു. സഞ്ജുവിന്റെ അച്ഛൻ സാംസൺ വിശ്വനാഥനെതിരെ കെസിഎ വിലക്ക് ഏർപ്പെടുത്തി. പരിശീലകർ, കെസിഎ ഭാരവാഹികൾ എന്നിവരുമായും ഇടപഴകാൻ പാടില്ല. മത്സരം നടക്കുന്ന മൈതാനങ്ങളിലോ പരിശീലന നടക്കുന്ന സ്‌ഥലങ്ങളിലോ അനുമതിയില്ലാതെ സാംസൺ പ്രവേശിക്കരുതെന്നും കെസിഎ നിർദേശിച്ചു. മുംബൈയിൽ ഗോവയ്ക്കെതിരെ നടന്ന രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തിനിടെയാണ് സഞ്ജു അച്ചടക്ക ലംഘനം നടത്തിയത്. ഇതാണ് കടുത്ത നടപടിയിലേക്ക് വഴിവച്ചത്. മത്സരത്തിന്റെ രണ്ടാം ഇന്നിംഗ്സിൽ പൂജ്യത്തിന് പുറത്തായ സഞ്ജു ബാറ്റ് തല്ലിതകർക്കുകയും ആരോടും പറയാതെ മുറി വിട്ടു പുറത്തപോയെന്നുമാണ് പരാതി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം