തന്‍റെ ഗര്‍ഭാവസ്ഥയെക്കുറിച്ച് സാനിയ മിര്‍സ പറയുന്നതിങ്ങനെ..കുഞ്ഞ് ആണായാലും പെണ്ണായാലും പേര് ഇങ്ങനെയെന്ന് താരം..?

നിറവയറുമായെത്തി ആരാധകശ്രദ്ധ പിടിച്ചുപറ്റി ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ. തന്റെ ഗര്‍ഭാവസ്ഥയെക്കുറിച്ച് സാനിയ പറയുന്നതിങ്ങനെ… കളികളത്തെപ്പറ്റി ഇപ്പോള്‍ ആലോചിക്കാന്‍ പോലും ആകില്ല. കാലുകള്‍ തടിച്ച് നീരുവയ്ച്ചിരിക്കുന്നു. ഷൂസ് ധരിക്കാന്‍ ആകുന്നില്ല.

എന്നാല്‍ ഭക്ഷണത്തോട് വിട്ടു വീഴ്ച്ചയില്ല.” ജസ്റ്റ് ഫോര്‍ വുമണ്‍ മാസികയുടെ ഫോട്ടോഷൂട്ടിനാണ് സാനിയ എത്തിയത്. കുഞ്ഞിനു വേണ്ടിയുള്ള കാത്തിരിപ്പും ജീവിതത്തില്‍ വന്ന മാറ്റങ്ങളും സാനിയ പറയുന്ന വിഡിയോയും ജസ്റ്റ് ഫോര്‍ വുമണ്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ശുഐബ് മാലിക്കുമായി 2010 ലായിരുന്നു സാനിയയുടെ വിവാഹം. തന്റെ ആദ്യ കുഞ്ഞ് ആണായാലും പെണ്ണായാലും പേരിനൊപ്പം മിര്‍സ മാലിക് എന്നായിരിക്കും ചേര്‍ക്കുകയെന്നു ലിംഗസമത്വം എന്ന വിഷയത്തില്‍ ഗോവ ഫെസ്റ്റ് 2018 ല്‍ സാനിയ പറഞ്ഞിരുന്നു.

ഭര്‍ത്താവും കുടുംബാംഗങ്ങളും തനിക്ക് വളരെയധികം വാത്സല്യം തരുന്നുണ്ടെന്നും ധാരാളം യാത്ര ചെയ്യേണ്ടി വരുന്നതാണു ഈ സമയത്തു നേരിടുന്ന പ്രധാന ബുദ്ധിമുട്ടെന്നും സാനിയ. ‘ എന്നെ കാണാന്‍ ധാരാളം യാത്ര ചെയ്യേണ്ടി വരുന്നതിലൂടെ ഭര്‍ത്താവിനു പലപ്പോഴും പരിശീലനാവസരങ്ങള്‍ നഷ്ടമാകുന്നുണ്ട്.

മാസങ്ങള്‍ക്കു മുന്‍പ് ഞാന്‍ അവശ്യപ്പെട്ട ഷൂസ് അപ്രതീക്ഷിത സമ്മാനമായി മാലിക് എനിക്കു തന്നു, പക്ഷേ കാല്‍പാദങ്ങള്‍ തടിച്ചിരിക്കുന്നതിനാല്‍ എനിക്കിവ പാകമാവുന്നില്ല’ സാനിയ പറയുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം