എല്‍ഡിഎഫിന്റെ ക്ലിഫ്ഹൌസ് ഉപരോധം തടഞ്ഞ വീട്ടമ്മയ്ക്ക് സര്‍ക്കാര്‍ വക ജോലി

sandhya cliff houseതിരുവനന്തപുരം:  സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് നടത്തിയ ക്ലിഫ് ഹൗസ് ഉപരോധം തടഞ്ഞ വീട്ടമ്മയ്ക്ക് സര്‍ക്കാര്‍ വക സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ രഹസ്യനിയമനം. മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിക്കു സമീപത്തെ താമസക്കാരിയായ സന്ധ്യയ്ക്കാണ് മുഖ്യമന്ത്രിയുടെയും കായികമാന്ത്രിയുടെയും പ്രത്യേക നിര്‍ദേശ പ്രകാരം  ജോലി നല്‍കിയതാണെന്ന് ഇടതുപക്ഷം ആരോപിച്ചു.

സ്ഥിരപ്പെടുത്താമെന്ന ഉറപ്പോടെ ശംഖുംമുഖം ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ ‘അഡ്മിനിസ്‌ട്രേറ്റര്‍’ തസ്തികയിലാണ് നിയമനം. ദിവസവേതനാടിസ്ഥാനത്തില്‍ 15,000 രൂപയോളം ഇവര്‍ക്ക് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നല്‍കുന്നുണ്ട്. വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തിയാണ് നിയമനം നടത്തിയതെന്ന് അധികൃതര്‍ വാദിക്കുന്നു. എന്നാല്‍ നോട്ടീസ് പതിപ്പിക്കാതെയും മാധ്യമങ്ങളില്‍ പരസ്യം നല്‍കാതെയുമാണ് നടപടികള്‍ പൂര്‍ത്തീകരിച്ചതെന്നും അഭിമുഖത്തില്‍ ഒരാള്‍മാത്രമേ പങ്കെടുത്തുള്ളൂവെന്നും എല്ലാ യോഗ്യതയുമുള്ളതിനാല്‍ ആ ആളിനെ നിയമിക്കാമെന്നും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി ഏകപക്ഷീയമായി തീരുമാനിക്കുകയായിരുന്നുവെന്നും വിമര്‍ശനമുയരുന്നുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം