ഇവളാണ്‌ തലശ്ശേരിക്കാരുടെ സ്വന്തം മൊഞ്ചത്തി ; സോഷ്യല്‍ മീഡിയകളില്‍ തരംഗമായി സന

 

“ഓളാ തട്ടമിട്ടിങ്ങു വന്നാലുണ്ടല്ലോ എന്‍റെ സാറെ…. ചുറ്റുമുള്ളതൊന്നും കാണില്ല “.ഈ വാക്കുകളെ കൂടുതല്‍ അര്‍ത്ഥവത്താക്കുകയാണ് നമ്മുടെ തട്ടമിട്ട തലശ്ശേരി മൊഞ്ചത്തി .ഉടന്‍ പണം എന്ന ടി വി ഷോയിലൂടെ യുവാക്കളുടെ ഹൃദയത്തില്‍ ഈ ഉമ്മച്ചിക്കുട്ടി വളരെ വേഗത്തില്‍ കയറിപറ്റി.നിഷ്കളങ്കമായ പുഞ്ചിരിയും വാക്കുകളിലെ നിസാരതയും നമ്മുടെ സനയെ   കൂടുതല്‍ മൊഞ്ചത്തിയാക്കി.

 

ഈ സുന്ദരി ഇന്ന് സമൂഹമാധ്യമത്തില്‍ തരംഗമായി മാറിയിരിക്കുകയാണ്. തലശ്ശേരിയിലെ ബ്രണ്ണൻ കോളജിലാണ് സന എന്ന മൊഞ്ചത്തി.

ഭാഷയിലുള്ള സംസാരവും നിഷ്കളങ്കതയുമൊക്കെയാണ് സനയെ കാഴ്ച്ചക്കാരിലേക്ക് ആകർഷിക്കുന്നതെന്നാണ് പലരും പറയുന്നത്. സനയെ കാണാൻ മാത്രമായി എപ്പിസോഡ് പലകുറി കണ്ടവരും കുറവല്ല. സനയുടെ തലശ്ശേരി മലയാളം കിടുവാണെന്നും സനയെപ്പോലൊരു നിഷ്കളങ്കയായ പെൺകുട്ടിയെയാണ് ജീവിതത്തിൽ ആഗ്രഹിക്കുന്നതെന്നും സനയെ കാണാനായി മാത്രം എപ്പിസോഡ് അഞ്ചാറുവട്ടം കണ്ടുവെന്നും പറഞ്ഞവർ ഏറെ.

സനക്കായുള്ള പ്രണയ ലേഖനങ്ങളും സോഷ്യല്‍ മീഡിയകളില്‍ പാറിപറക്കുകയാണ് .തീർന്നില്ല, സനയെക്കുപറിച്ചു ട്രോളുകളും പുറത്തിറങ്ങി തുടങ്ങിയിട്ടുണ്ട്. താൻ തരംഗമായി മാറിയതറിഞ്ഞു ഞെട്ടുന്ന സന, ഉടൻ പണത്തിന്റെ ഈ എ​പ്പിസോഡു കണ്ടു സനയുടെ ഫാൻസായി മാറുന്നവർ, ഓളാ തട്ടമിട്ടാൽ പിന്നെ ചുറ്റൂള്ളതൊന്നും കാണാൻ പറ്റൂല്ല തുടങ്ങി രസകരമായ കമന്റുകളാണ് ട്രോളന്മാർ നൽകിയിരിക്കുന്നത്. സന അധികം വൈകാതെ സിനിമയിലും എത്തിപ്പെടും എന്നാഗ്രഹിക്കുന്നവരും ഏറെ. എന്തായാലും ചുരുങ്ങിയ നാളുകൊണ്ട് ഉടൻ പണത്തിലൂടെ ബ്രണ്ണൻ കോളജിന്റെ മാത്രമല്ല സമൂഹമാധ്യമത്തിലെ കൂടി താരമായി മാറിയിരിക്കുകയാണ് സന.

എടിഎം മെഷീനെ കേന്ദ്രബിന്ദുവാക്കി മഴവിൽ മനോരമ ഒരുക്കുന്ന ഗെയിം ഷൊയാണ് ‘ഉടൻ പണം’.കോളേജ്, മോൾ, ബീച്ച്, ബസ്റ്റാന്റ്, തുടങ്ങി ജനത്തിരക്കുള്ള സ്ഥലങ്ങളിലാണ് ഉടൻ പണം എടിഎം എത്തുക. ആൾക്കൂട്ടത്തിൽ നിന്നും മത്സരിക്കാനായി മുന്നിട്ടിറങ്ങുന്നവരെ കാത്തിരിക്കുന്നത് ആയിരം മുതൽ അഞ്ച് ലക്ഷം രൂപവരെ ലഭ്യമാകുന്ന ചോദ്യങ്ങളാണ്. മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന ആർ ജെ മാത്തുക്കുട്ടിയും, രാജ് കലേഷും ചേർന്നാണ് കാശു നിറച്ച ഈ എ ടി എമ്മുമായി പ്രേക്ഷകർക്കിടയിലേക്കു എത്തുന്നത്.

എന്നാല്‍ ബ്രണ്ണന്‍ കോളിജില്‍ നടന്ന  ഉടന്‍ പണം എന്ന ടി വി ഷോ ജനഹൃദയങ്ങള്‍ക്ക്‌ നല്‍കിയത് പണത്തിനു പോലും വിലമതിക്കാനാവാത്ത ഒരു തട്ടമിട്ട പനംതത്തയെ .

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം