മകന്‍ പോണ്‍ സൈറ്റ് കാണുന്നതിന് കാരണം അതാകാം: തുറന്നുപറഞ്ഞ് സംയുക്ത

മലയാളി പ്രേക്ഷകർക്ക് എന്നും പ്രിയപ്പെട്ട നടിയായിരുന്നു സംയുക്താ വര്‍മ്മ. വിവാഹ ജീവിതത്തോടെ ചലച്ചിത്ര രംഗത്ത് നിന്നും വിട്ടു നിന്ന താരം തിരിശീലകൾക്കപ്പുറം തന്റെ പങ്കാളിയും ഇന്നും മലയാള സിനിമയിൽ നിറ സാന്നിധ്യവുമായ ബിജു മേനോനൊപ്പം അഭിനയ കലർപ്പില്ലാത്ത ഒരു ജീവിതം നയിക്കുകയാണ്.

സിനിമയില്‍ നിന്ന് വിട പറഞ്ഞെങ്കിലും ഇന്നും സംയുക്തയുടെ തിരിച്ചു വരവിനായി കാത്തിരിക്കുന്നവരാണ് മലയാളികളിലേറെയും. നല്ലൊരു അമ്മയായും ഭാര്യയായും വീട്ടില്‍ ഒതുങ്ങിക്കൂടുമ്പോള്‍ താന്‍ അത് ഏറെ ആസ്വദിക്കുന്നുണ്ടെന്ന് വ്യക്തമാക്കുകയാണ് സംയുക്ത.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യുന്നത് താരം തന്റെ മകനെ പറ്റി ഒരു പ്രമുഖ മാധ്യമത്തോട് പറഞ്ഞ ചില വാക്കുകളാണ്. 11 വയസായ മകന്‍ ദക്ഷിന്റെ കമ്പ്യൂട്ടറില്‍ നാളെ എന്തെങ്കിലും അഡള്‍ട്ട് ഒണ്‍ലി സൈറ്റ് കണ്ടാല്‍ താന്‍ ഞെട്ടുകയൊന്നുമില്ല എന്നാണ് സംയുക്ത പറഞ്ഞിരിക്കുന്നത്.

‘അവന് കൗതുകം തോന്നിയതു കൊണ്ടാകാം അത് നോക്കിയിട്ടുണ്ടാവുക എനിക്കതില്‍ പ്രശ്‌നമില്ല. പക്ഷേ ഞാന്‍ അറിയണം എന്താണ് കാര്യങ്ങളെന്ന്, അത് നിര്‍ബന്ധമാണെന്നും ദക്ഷ് നാളെ ഒരു സിഗററ്റ് വലിച്ചാല്‍ ഞാന്‍ എന്തായാലും ചോദിക്കും എന്തായിരുന്നു മോനേ അതിന്റെ ഫീല്‍ എന്ന്. അങ്ങനെയൊരു അമ്മയാണ് ഞാന്‍.’ സംയുക്ത പറയുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം