അടുത്തിടെ ബിജുമേനോനില്‍ മാറ്റങ്ങളുണ്ടായി ; പരിഭവിക്കാനോ പരാതി പറയാനോ പോയിട്ടില്ല; നടി സംയുക്ത വര്‍മ തന്‍റെ കുടുംബ ജീവിതത്തെക്കുറിച്ച് മനസ് തുറക്കുന്നു

നടന്‍ ബിജു മേനോനുമായുള്ള  വിവാഹ ശേഷം സിനിമയില്‍ നിന്നും മാറി നിന്ന് ഒരു വീട്ടമ്മയുടെ റോള്‍ മനോഹരമാക്കുകയായിരുന്നു മലയാളികളുടെ എക്കാലത്തെയും പ്രിയ നടി സംയുക്ത വര്‍മ. 2002 നവംബര്‍ അഞ്ചിനാണ്‌ന ബിജു മേനോനും സംയുക്ത വര്‍മ്മയും വിവാഹിതരായത്. അന്ന് മുതല്‍ ഉത്തമ ദമ്പതിമാര്‍ ആയി ജീവിക്കുന്ന ഇവരുടെ കെമിസ്ട്രിയെക്കുറിച്ച് മലയാളികള്‍ എന്നും അന്വേഷിച്ചിരുന്നു.

പരിഭവിക്കാനോ പരാതി പറയാനോ പോയിട്ടില്ലെന്നും ബിജു മേനോന്‍ എന്ന നടന്റെ കരിയറില്‍ അടുത്ത കാലത്ത് സംഭവിച്ച മാറ്റങ്ങളെക്കുറിച്ച് കൃത്യമായിട്ട് മനസ്സിലാക്കിയിട്ടുണ്ടെന്നും അതിനാല്‍ തന്നെ വിവാഹ തീയതി മറന്നതിന്റെ പേരില്‍ ബിജു മേനോനോട് പരിഭാവിചിട്ടില്ലെന്നും സംയുക്ത പറഞ്ഞു. പരസ്പര വിശ്വാസവും സ്‌നേഹവും തന്നെയാണ് ഇവരെയും മുന്നോട്ട് നയിക്കുന്നതെന്ന് സംയുക്ത പറയുന്നു. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രിയതാരം കാര്യങ്ങള്‍ വ്യക്തമാക്കിയത്.സിനിമാ താര ദമ്പതിമാരില്‍ നിന്നും പതിവായി കേള്‍ക്കുന്ന  അന്യോന്യം പരാതികളും  പരിഭവങ്ങളും ഇവരില്‍ നിന്നും കേട്ടിട്ടില്ല എന്നത് ഇവരെ വ്യത്യസ്തരാക്കുന്നു.

ഓരോ കാര്യങ്ങള്‍ പറഞ്ഞ് പരസ്പരം  പ്രകോപ്പിക്കാറില്ല. പര്‌സപരം കുറ്റപ്പെടുത്താതെ കാര്യങ്ങള്‍ മനസ്സിലാക്കി മുന്നേറുന്നതിന്റെ സുഖം മറ്റൊന്നാണ്. സിനിമയെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ ബിജുവിന് അറിയാം. അക്കാര്യത്തില്‍ അഭിപ്രായപ്രകടനത്തിനുമപ്പുറത്ത് ഉപദേശത്തിന്റെ ആശ്യമില്ല.  സിനിമയോടും ജിവിതത്തോടും സത്യസന്ധത പുലര്‍ത്തിയാണ് ബിജു മേനോന്‍ മുന്നേറുന്നത്. ഈ സത്യസന്ധ്യത തന്നെയാണ് താന്‍  ഏറെയിഷ്ടപ്പെടുന്നതെന്നും സംയുക്ത പറയുന്നു.. സിനിമകളെ സമീപിക്കുന്നത് ബിജു മേനോന്റെ സിനിമകളെ വിലയിരുത്താറുണ്ട് വളരെ ക്രിട്ടിക്കലായി ബിജുവിന്‍രെ സിനിമകളെ സമീപിക്കാറുണ്ടെന്നും സംയുക്ത പറഞ്ഞു..

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം