സല്ലാപം സിനിമയുടെ രണ്ടാം ഭാഗത്തിനായി മഞ്ജു വാര്യരും ദിലീപും അഡ്വാന്‍സ് കൊടുത്തിരുന്നു

sallapamമഞ്ജു വാര്യര്‍, മനോജ് കെ ജയന്‍, ദിലീപ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി സുന്ദര്‍ ദാസിന്റെ സംവിധാനത്തില്‍ തീയ്യേറ്ററുകള്‍ കീഴടക്കിയ ചിത്രമായിരുന്നു സല്ലാപം.  കുടമാറ്റം, വര്‍ണ്ണകാഴ്ചകള്‍, കുബേരന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിച്ചിരിക്കുകയാണ് ദിലീപും സുന്ദര്‍ ദാസും വെല്‍ കം ടു സെന്‍ട്രല്‍ ജയില്‍ എന്ന ചിത്രത്തിലൂടെ. എന്നാല്‍ ദിലീപിന്റെ നിര്‍ബന്ധത്തില്‍ കുബേരന് ശേഷം സല്ലാപത്തിന്റെ രണ്ടാം ഭാഗം ചെയ്യുന്നതിനെ കുറിച്ച് ആലോചനകള്‍ നടന്നതായി സംവിധായകന്‍ സുന്ദര്‍ദാസ് പറയുന്നു. എന്നാല്‍ ലോഹിത ദാസിന്റെ സമ്മതമില്ലാതിരുന്നതാണ് സല്ലാപത്തിന്റെ രണ്ടാം ഭാഗം വേണ്ടെന്ന് വച്ചതെന്ന് സംവിധായകന്‍ സുന്ദര്‍ദാസ് പറയുന്നു. പ്രമുഖ ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സുന്ദര്‍ ദാസ് പറഞ്ഞത്.

സല്ലാപത്തിന് രണ്ടാം ഭാഗമില്ലെന്ന് പറഞ്ഞത് ലോഹിത ദാസാണ്. ആ സിനിമയിലെ നായികയുടെ പ്രതിസന്ധി പ്രതികരിക്കാന്‍ കഴിയാത്ത കഥാപാത്രമാണ് ദിലീപിന്റെ ശശി കുമാര്‍. മലയാള സിനിമയിലെ നായകന്മാര്‍ പ്രതിസന്ധിഘട്ടങ്ങളില്‍ നായികമാരുടെ സംരക്ഷകരാണ്. പക്ഷേ ഇവിടെ നായകന്‍ ഒഴിഞ്ഞു മാറുകയാണ്. ഇത്തരമൊരു സാഹചര്യത്തില്‍ ചിത്രത്തിന്റെ രണ്ടാം ഭാഗം വേണ്ടെന്നും ലോഹിത ദാസ് പറഞ്ഞുവത്രേ.

ചിത്രം ഒരുക്കുന്നുണ്ടെങ്കില്‍ മഞ്ജു അഭിനയിക്കും എന്ന് തോന്നുന്നുണ്ടോ. സംവിധായകന്‍ സുന്ദര്‍ദാസും ലോഹിയും ദിലീപിനോട് ചോദിച്ചു. തമാശയായിട്ടായിരുന്നു ചോദ്യം. അഭിനയിക്കില്ല പക്ഷേ പ്രൊഡ്യൂസ് ചെയ്യുമെന്നായിരുന്നു ദിലീപിന്റെ മറുപടി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം