ശാലിനി എന്റെ കൂട്ടുകാരി… ശാലിനിയെ വിവാഹം കഴിക്കാതിരുന്നതിന്റെ രഹസ്യം

niraaamവര്‍ഷങ്ങള്‍ക്ക് ശേഷം ആ സത്യം തുറന്ന് പറഞ്ഞ് കുഞ്ചാക്കോ ബോബന്‍. താനും ശാലിനിയും തമ്മില്‍ വിവാഹം കഴിക്കാതിരുന്നതിന്റെ രഹസ്യമാണ് കുഞ്ചാക്കോ ബോബന്‍ പുറത്തു പറഞ്ഞത്.

ഫാസിലിന്റെ അനിയത്തി പ്രാവിലൂടെയായിരുന്നു എന്റെയും ശാലിനിയുടെയും നായികാ-നായകന്‍മാരായുള്ള അരങ്ങേറ്റം. 1997ല്‍ പുറത്തിറങ്ങിയ സിനിമാ വലിയ ഹിറ്റായി. തുടര്‍ന്നു ഞങ്ങള്‍ അടുത്ത സിനിയില്‍ അഭിനയിച്ചത് ഭാര്യ ഭര്‍ത്താക്കാന്‍മാരായിരുന്നു. ഇതോടെ പ്രേക്ഷകര്‍ ഞങ്ങള്‍ ഇരുവരും ജീവിതത്തിലും ഒന്നായി കാണാന്‍ ആഗ്രഹിച്ചു തുടങ്ങി. ഇത് പലപ്പോഴും പലരും തങ്ങളോട് ചോദിച്ചിരുന്നു. ശാലിനി കുഞ്ചാക്കോ ബോബന്റേതാണെന്ന് വരെയുള്ള വാഗ്മൊഴികള്‍ പരന്നിരുന്നു.

എന്നാല്‍ ഇന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം കുഞ്ചാക്കോ ബോബന്‍ ആ സത്യം ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് ഇക്കാര്യം പുറഞ്ഞ് വിട്ടത്. ആദ്യ സിനിമായില്‍ തുടങ്ങിയ പ്രേമം അവസാന സിനിമയായ നിറത്തില്‍ വരെ എത്തിനിന്നപ്പോഴും തങ്ങളുടെ മനസ്സില്‍ അങ്ങനെ ഒരു ചിന്ത ഉണ്ടായിട്ടില്ലെന്നും പരസ്്പരം നല്ല സുഹൃത്തുക്കളായിയിരിക്കാണ് ഇരുവരും ആഗ്രഹിച്ചതെന്നുമാണ് കുഞ്ചാക്കോ പറഞ്ഞത്്..

നിറം ഷൂട്ടിംഗ് സമയത്ത് തമിഴ് നടന്‍ അജിത്ത് ശാലിനിയോട് ഇഷ്ടമാണെന്ന് പറയുകയും പിന്നീട് ഇരുവരും ഇഷ്ടത്തിലാവുകയും ചെയ്തു. ഈ സമയത്ത് ഇരുവര്‍ക്കുമിടയില്‍ ഹംസത്തിന്റെ റോളായിരുന്നു തനിക്കെന്നും കുഞ്ചാക്കോ ബോബന്‍ പറയുന്നു.
തന്റെ ജീവിതത്തില്‍ സംഭവിച്ചതെല്ലാം യാദൃശ്ചികമാണ്. സിനിമയില്‍ വന്നതും മാറിനിന്നതും വീണ്ടും സജീവമായതും, ഇപ്പോള്‍ ഉദയാ ബാനറില്‍ നിര്‍മാതാവായതുമെല്ലാമെന്ന് കുഞ്ചാക്കോ തുറന്നു പറയുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം