സിനിമയ്ക്കുള്ളിലെ സിനിമാക്കഥയുമായി സലിം അഹമ്മദ് ; ‘ആൻഡ് ദ ഓസ്കാർ ഗോസ് റ്റു ‘ സെപ്റ്റംബറിൽ തുടങ്ങും

ഷിജിത്ത് വായന്നൂർ

ആദാമിന്റെ മകൻ അബു ,പത്തേമാരി തുടങ്ങിയ ചിത്രങ്ങളിലൂടെ ദേശീയ തലത്തിൽ ഉൾപ്പടെ നിരവധി  പുരസ്‌കാരങ്ങൾ  നേടിയ സംവിധായകൻ സലിം അഹമ്മദിന്റെ പുതിയ ചിത്രം ആൻഡ് ദ ഓസ്കാർ ഗോസ് ടു സെപ്റ്റംബറിൽ ചിത്രീകരണം തുടങ്ങും .സിനിമയ്ക്കുള്ളിലെ സിനിമാക്കഥ പറയുന്ന ചിത്രം ഏറെ വ്യത്യസ്ഥ മായിരിക്കുമെന്നു സലിം അഹമ്മദ് ട്രൂവിഷൻ  ന്യൂസിനോട് പറഞ്ഞു

Image result for tovino thomas

.ടോവിനോ തോമസ് ,അനുസിത്താര എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.മുന്ചിത്രങ്ങളിലേത് പോലെ തന്നെ സാങ്കേതിക രംഗത്തുൾപ്പടെ പ്രമുഖരെ തന്നെയാണ് സംവിധായകൻ അണിനിരത്തുന്നത് .മധു അമ്പാട്ട് ആണ് ഈ ചിത്രത്തിനും കാമറ ചെയ്യുന്നത്.സൗണ്ട് റസൂൽ പൂക്കുട്ടി .ടേക്ക് ഓഫിലൂടെ ശ്രദ്ധേയനായ സന്തോഷ് രാമൻ  കലാസംവിധാനം നിർവഹിക്കുന്നു.അഭിനയ നിരയിൽ സലിംകുമാർ, സിദ്ദിഖ് ,സൂരജ് വെഞ്ഞാറമൂട് തുടങ്ങിയവരുമുണ്ട്

Image result for salim ahmed

” സിനിമയ്ക്കുള്ളിലെ കഥകൾ നിരവധി ചിത്രങ്ങളിൽ വന്നിട്ടുള്ളത് കൊണ്ട് തന്നെ അതിൽ നിന്നെല്ലാം വ്യത്യസ്താമായാണ് പുതിയ സിനിമ.സിനിമ എന്ന കലാരൂപത്തെ അടുത്തറിയാൻ ഒരുപാട് പേർക്ക് താല്പര്യം ഉണ്ടാവുമല്ലോ ..അങ്ങനെയൊരു താല്പര്യത്തിന്റെ ഭാഗമായി ആ കലാരൂപം സ്വപ്നം കണ്ട ഒരു ചെറുപ്പക്കാരൻ സിനിമയുണ്ടാക്കാൻ വേണ്ടി പുറപ്പെടുന്ന കഥയാണിത് .അതായത് ഒരു സ്ട്രഗ്ലിങ് ഫിലിം മേക്കറുടെ കഥ .ടോവിനോ തോമസ് ആണ് ഈ ചെറുപ്പക്കാരനെ അവതരിപ്പിക്കുന്നത്  .” സലിം അഹമ്മദ് ട്രൂവിഷൻ ന്യൂസിനോട് പറഞ്ഞു

ലോസ് ആഞ്ചലസ്‌ , കാനഡ,ചെന്നൈ, കൊച്ചി  എന്നിവിടങ്ങളിൽ ആണ് ചിത്രീകരണം.ഒരു പക്ഷെ കണ്ണൂരിലും ചിത്രീകരണം ഉണ്ടാകും.ലൊക്കേഷൻ കണ്ടെങ്കിലും ഇക്കാര്യത്തിൽ തീരുമാനം ആയിട്ടില്ല.മുൻ ചിത്രങ്ങളെല്ലാം തന്നെ കുടുംബ പശ്ചാത്തലത്തിൽ കഥ പറയുന്നവ ആയിരുന്നു.സിനിമയ്ക്കുള്ളിലെ സിനിമയാണ് പുതിയ ചിത്രം പ്രമേയമാക്കുന്നതെങ്കിലും കുടുംബ പശ്ചാത്തല സന്ദര്ഭങ്ങളിലൂടെ തന്നെയാണ് കഥ പറയുന്നതെന്നും സലിം അഹമ്മദ് വ്യക്തമാക്കി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം