സാലറി എപ്പോ കിട്ടുമെന്ന ചോദ്യത്തിന് കിടിലന്‍ മറുപടിയുമായി ഗൂഗിള്‍

slryശമ്പളം എപ്പൊ കിട്ടുമെന്ന ചോദ്യത്തിന് മറുപടി നല്‍കാന്‍ മിക്കവര്‍ക്കും മടിയാണ്. എന്നാല്‍ നമ്മുടെ ഭൂരിഭാഗം ചോദ്യങ്ങള്‍ ഉത്തരം നല്‍കുന്ന ഗൂഗിള്‍ ഈ ചോദ്യത്തിനുള്ള ഉത്തരവും നല്‍കും. അതിന് മംഗ്ലീഷില്‍ സാലറി എപ്പൊ കിട്ടുമെന്നൊന്ന് സെര്‍ച്ച് ചെയ്ത് നോക്കിയാല്‍ നോക്കി ഇരുന്നോ ഇപ്പൊ കിട്ടുമെന്നാണ് മറുപടി.

ഗൂഗിളിന്റെ സെര്‍ച്ച് എഞ്ചിന്‍ ഒപ്റ്റിമൈസേഷനാണ് ഇത്തരത്തിലുള്ള രസകരമായ ഉത്തരങ്ങള്‍ ഗൂഗിളില്‍ കാണുവാന്‍ ണകാരമാകുന്നത്. കഴിഞ്ഞവര്‍ഷം സ്‌കൂളുകളില്‍ പാഠപുസ്തകങ്ങള്‍ കിട്ടാത്തതാണ് സമൂഹത്തിലും സോഷ്യല്‍ മീഡിയയിലും വിഷയമായപ്പോഴും ഇത്തരത്തില്‍ ഗൂഗിള്‍ തമാശ പ്രത്യക്ഷപ്പെട്ടിരുന്നു അന്ന് ഗൂഗിളില്‍ മംഗ്ലീഷില്‍ പാഠപുസ്തകം എപ്പൊ കിട്ടും എന്ന് സെര്‍ച്ച് ചെയ്താല്‍ നോക്കി ഇരുന്നൊ ഇപ്പൊ കിട്ടുമെന്ന മറുപടി ലഭിച്ചിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം