മലയാളത്തിലെ ഒട്ടുമിക്ക നടന്മാരും നടിമാരോട് ലൈംഗിക താല്‍പര്യമുള്ളവരെന്ന വാര്‍ത്ത; വാക്കുകള്‍ വളച്ചൊടിച്ചതെന്ന് സജിതാ മഠത്തില്‍

മലയാള സിനിമയിലെ ഒട്ടുമിക്ക നടന്മാരും നടിമാരോട് ലൈംഗിക താല്‍പര്യം പ്രകടിപ്പിക്കുന്നവരാണെന്ന് താന്‍ പറഞ്ഞുവെന്ന രീതിയില്‍ ചില മാധ്യമങ്ങള്‍ നല്‍കിയ വാര്‍ത്തയ്ക്കെതിരെ നടി സജിത മഠത്തില്‍.  “ഒരു സെമിനാറില്‍ ഞാന്‍ സംസാരിച്ച കാര്യങ്ങളാണ് വാര്‍ത്തയായി വന്നിരിക്കുന്നത്. വര്‍ഷങ്ങളായി സിനിമയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തി എന്ന നിലയില്‍ എനിക്ക് അറിയാവുന്ന ചില കാര്യങ്ങളാണ് ഞാന്‍ അവിടെ പറഞ്ഞത്. ചിലരുടെ താല്‍പര്യങ്ങള്‍ക്ക് വഴങ്ങാത്ത നടികളെ മറ്റു കാരണങ്ങള്‍ പറഞ്ഞ് സിനിമയില്‍ നിന്ന് ഒഴിവാക്കുന്ന പതിവുണ്ട്. സിനിമയിലെ ചൂഷണങ്ങളെക്കുറിച്ചും മനുഷ്യാവകാശ നിഷേധത്തെക്കുറിച്ചുമാണ് ഞാന്‍ സംസാരിച്ചത്. സജിതാ മഠത്തില്‍ പറയുന്നു.

എന്റെ പ്രസംഗത്തിലെ ഏതാനും വാക്കുകള്‍ അടര്‍ത്തിയെടുത്ത് വളച്ചൊടിച്ച്‌ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ നല്‍കിയത് കണ്ടിരുന്നു. ഇതൊന്നും നല്ല പ്രവണതയല്ല. പക്ഷേ ഇതെഴുന്നുവരോട്, ഇതൊന്നും എന്നെ ബാധിക്കാന്‍ പോകുന്നില്ല. ഇതുകൊണ്ടൊന്നും ഞാന്‍ നിശബ്ദയാവുകയില്ല. എന്നെ ഭയപ്പെടുത്താനും ആകില്ല.

എ.കെ.പി.സി.ടി.എ വജ്ര ജൂബിലിയാഘോഷത്തിന്റെ ഭാഗമായി സെന്റ് പീറ്റേഴ്സ് കോളജില്‍ നടത്തിയ സെമിനാറിലായിരുന്നു വിവാദത്തിന് വഴിവച്ച സജിതയുയുടെ  പ്രസംഗം.

വര്‍ഷങ്ങളായി സിനിമാരംഗത്ത് പ്രവര്‍ത്തിക്കുന്ന ആള്‍ എന്ന നിലയിലുണ്ടായ അനുഭവത്തിന്റെ വെളിച്ചത്തിലാണ് ഇത് പറയുന്നതെന്നും നടി പറഞ്ഞിരുന്നു. എ.കെ.പി.സി.ടി.എയുടെ വജ്ര ജൂബിലിയാഘോഷത്തിന്റെ ഭാഗമായി നടത്തിയ സെമിനാറില്‍ സംസാരിക്കുകയായിരുന്നു നടി. നടന്മാരുടെ ലൈംഗിക താത്പര്യങ്ങള്‍ക്ക് വഴങ്ങാത്ത നടിമാര്‍ക്ക് തലക്കനമാണെന്നും വേതനം കൂടുതലാണെന്നും അവര്‍ പ്രചരിപ്പിക്കുകയും ചെയ്യും. സിനിമയിലെ സ്ത്രീകളാണ് ഏറ്റവുമധികം ചൂഷണത്തിനും മനുഷ്യാവകാശ ലംഘനത്തിനും ഇരയാകുന്നത്. ഫെഫ്കയെപ്പോലുള്ളവര്‍ സ്ത്രീവിരുദ്ധത സ്വാഭാവികമാണെന്ന് പറയുന്ന മനുഷ്യരുടെ സംഘടനയാണ്. പരാതിപ്പെടുന്ന നടിമാര്‍ക്ക് വേതന, തൊഴില്‍ സുരക്ഷ ഇല്ലാതാകുകയാണ് ചെയ്യുക എന്നും സജിത മഠത്തില്‍ പറഞ്ഞിരുന്നു.

 

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം