മലയാള സിനിമയില്‍ ഒട്ടുമിക്ക നടന്മാരും നടിമാരോട് ലൈംഗീക താല്പര്യം കാണിക്കുന്നവര്‍; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സജിത മഠത്തില്‍

കൊച്ചി: മലയാള സിനിമയിലെ സ്ത്രീകള്‍ക്ക് അര്‍ഹമായ പരിഗണനയും ബഹുമാനവും നല്‍കുന്നില്ലെന്ന വാദം ഏറെ ശക്തമായിക്കൊണ്ടിരിക്കുകയാണ്. പുതിയ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ് നടിയും സാമൂഹ്യ പ്രവര്‍ത്തകയുമായ സജിത മഠത്തില്‍. മലയാള സിനിമയിലെ ഒട്ടുമിക്ക നടന്മാരും നടിമാരോട് ലൈംഗിക താത്പര്യം പ്രകടിപ്പിക്കുന്നവരാണെന്നാണ് സജിത മഠത്തില്‍ അഭിപ്രായപ്പെട്ടത്. നടന്മാരുടെ താത്പര്യങ്ങള്‍ക്ക് വഴങ്ങാത്ത നടിമാരെ സിനിമകളില്‍ നിന്നും ഒഴിവാക്കുന്നതാണ് ഇവിടെ പതിവെന്നും സജിത പറയുന്നു.

വര്‍ഷങ്ങളായി സിനിമാരംഗത്ത് പ്രവര്‍ത്തിക്കുന്ന ആള്‍ എന്ന നിലയിലുണ്ടായ അനുഭവത്തിന്റെ വെളിച്ചത്തിലാണ് ഇത് പറയുന്നതെന്നും നടി അവകാശപ്പെട്ടു. എ.കെ.പി.സി.ടി.എയുടെ വജ്ര ജൂബിലിയാഘോഷത്തിന്റെ ഭാഗമായി നടത്തിയ സെമിനാറില്‍ സംസാരിക്കുകയായിരുന്നു നടി. നടന്മാരുടെ ലൈംഗിക താത്പര്യങ്ങള്‍ക്ക് വഴങ്ങാത്ത നടിമാര്‍ക്ക് തലക്കനമാണെന്നും വേതനം കൂടുതലാണെന്നും അവര്‍ പ്രചരിപ്പിക്കുകയും ചെയ്യും. സിനിമയിലെ സ്ത്രീകളാണ് ഏറ്റവുമധികം ചൂഷണത്തിനും മനുഷ്യാവകാശ ലംഘനത്തിനും ഇരയാകുന്നത്. ഫെഫ്കയെപ്പോലുള്ളവര്‍ സ്ത്രീവിരുദ്ധത സ്വാഭാവികമാണെന്ന് പറയുന്ന മനുഷ്യരുടെ സംഘടനയാണ്. പരാതിപ്പെടുന്ന നടിമാര്‍ക്ക് വേതന, തൊഴില്‍ സുരക്ഷ ഇല്ലാതാകുകയാണ് ചെയ്യുക. സജിത മഠത്തില്‍ പറയുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം