ചെങ്ങന്നൂരില്‍ എല്‍.ഡി.എഫ് തരംഗം;4132 വോട്ടിനു സജി ചെറിയാന്‍ മുന്നില്‍.

ആലപ്പുഴ :ചെങ്ങന്നൂരില്‍ എല്‍.ഡി.എഫ് തരംഗം..4132 വോട്ടിനു സജി ചെറിയാന്‍ മുന്നില്‍.ബിജെപി വോട്ട് കഴിഞ്ഞ തവണത്തേക്കാൾ പകുതിയായി.ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ തുടക്കം മുതല്‍ എല്‍ഡിഎഫിന് വ്യക്തമായ മേല്‍ക്കൈ. ഒന്നാം റൗണ്ട് പൂര്‍ത്തിയായപ്പോള്‍ 5022 വോട്ടുകളാണ് സജി ചെറിയാന് ലഭിച്ചത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡി വിജയകുമാറിന് 3643 വോട്ടുകളും ബി.ജെ.പിയുടെ അഡ്വ പി ശ്രീധരന്‍ പിള്ളയ്ക്ക് 2553 വോട്ടുകളും ലഭിച്ചു.

മാന്നാര്‍ പഞ്ചായത്തിലെ ഒന്നു മുതല്‍ 14 വരെയുള്ള വോട്ടുകളാണ് എണ്ണിക്കഴിഞ്ഞത്. ഒന്നാം റൗണ്ട് പൂര്‍ത്തിയായപ്പോള്‍ ഇടത് മുന്നണിക്ക് ഒരിക്കല്‍ പോലും മറ്റ് മുന്നണികള്‍ ഭീഷണിയായില്ല. പോസ്റ്റല്‍ വോട്ടുകളിലും സജി ചെറിയാന് തന്നെയാണ് മേല്‍ക്കൈ.മാന്നാറിൽ മിക്ക ബൂത്തിലും എൽഡിഎഫ് മുന്നേറ്റം. യുഡിഎഫിനു പ്രതീക്ഷയുണ്ടായിരുന്ന പഞ്ചായത്താണിത്.

ബിജെപിയുടെ വോട്ടുകള്‍ കുറഞ്ഞാല്‍ അത് എല്‍ഡിഎഫിന്റെ ലീഡ് കുറയ്ക്കുമെന്ന് സജി ചെറിയാന്‍ രാവിലെ പറഞ്ഞിരുന്നു. എന്നാല്‍ ബിജെപിക്ക് വോട്ട് കുറഞ്ഞെങ്കിലും ഒരു ഘട്ടത്തില്‍ പോലും ഇതുവരെ ഇടതുമുന്നണി താഴേക്ക് പോയില്ല.അതേസമയം, തപാൽ വോട്ടുകളിലെ അനിശ്ചിതത്വം മൂലം ഫലം പുറത്തുവിട്ടിട്ടില്ല.

തപാൽവോട്ടിനായി ആകെ 797 ബാലറ്റുകളാണ് അയച്ചത്. ഇതിൽ തിരികെ ലഭിച്ചത് അഞ്ചെണ്ണം മാത്രം–ഒരെണ്ണം വോട്ടർ നേരിട്ട് എത്തിച്ചു, ബാക്കി നാലെണ്ണം തിരുവല്ല ആർഎംഎസ് ഓഫിസിൽ മുതിർന്ന ഉദ്യോഗസ്ഥർ ഇന്നലെ നടത്തിയ പരിശോധനയിൽ ലഭിച്ചു. തപാൽ ബാലറ്റ് വാങ്ങിയവരിൽ 792 പേരുടെ വോട്ട് തപാൽ സമരം കാരണം ഇതുവരെ തിരികെ എത്തിയിട്ടില്ല.

വിജയിയുടെ ഭൂരിപക്ഷം 792 വോട്ടോ അതിൽ കുറവോ ആണെങ്കിൽ ഫലപ്രഖ്യാപനം നിയമയുദ്ധത്തിലേക്കു നീണ്ടേക്കും. മറ്റ് ആർഎംഎസ് ഓഫിസുകളിൽനിന്ന് ഇന്നു രാവിലെ എട്ടിനു മു‍ൻപായി ഏതാനും തപാൽ വോട്ടുകൂടി ലഭിച്ചേക്കും. ഈമാസം 22 മുതൽ തപാൽ ജീവനക്കാർ നടത്തിവരുന്ന സമരം കാരണം മേഖല പൂർണ സ്തംഭനത്തിലാണ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം